'യാത്രയിൽ താനെയായ്' ബാലഭാസ്കർ അവസാനം ഈണമിട്ട ഗാനം ; വീഡിയോ കാണാം

Published : Jul 10, 2020, 12:45 PM ISTUpdated : Jul 10, 2020, 12:52 PM IST
'യാത്രയിൽ താനെയായ്' ബാലഭാസ്കർ അവസാനം ഈണമിട്ട ഗാനം ; വീഡിയോ കാണാം

Synopsis

നവാഗതനായ അക്ഷയ് വർമ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വേളിക്ക് വെളുപ്പാൻകാലം’ ചിത്രത്തിലെ ‘യാത്രയിൽ’ എന്നു തുടങ്ങുന്ന ഗാനം എഴുതിയിരിക്കുന്നത് ബാലഭാസ്കറിന്റെ അടുത്ത സുഹൃത്തും മാധ്യമപ്രവർത്തകനുമായ ജോയ് തമലമാണ്.

വയലിനിൽ മായാജാലം തീര്‍ക്കുന്ന സംഗീതജ്ഞനായിരുന്നു ബാലഭാസ്ക്കർ. കേരളത്തില്‍ ആദ്യമായി ഇലക്ട്രിക് വയലിന്‍ പരിചയപ്പെടുത്തിയ ബാലഭാസ്കർ ഫ്യൂഷന്‍റെ അനന്ത സാധ്യതകളാണ് എന്നും ആരാധകർക്ക് സമ്മാനിച്ചട്ടുള്ളത്. അകാലത്തിൽ വേർപെട്ടുപോയ ബാലഭാസ്കറിന്റെ നാൽപത്തിരണ്ടാം ജന്മദിനമാണിന്ന്. അതിനോടനുബന്ധിച്ച് അദ്ദേഹത്തോടുള്ള ആദരസൂചകമായി ബാലഭാസ്കർ അവസാനമായി സംഗീതസംവിധാനം നിർവഹിച്ച പാട്ട് പുറത്തിറക്കിയിരിക്കുകയാണ് വേളിക്ക് വെളുപ്പാൻകാലം എന്ന ചിത്രത്തിലെ അണിയറ പ്രവർത്തകർ. ബാലഭാസ്കറിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഗാനം പുറത്തിറക്കിയത്. 

നവാഗതനായ അക്ഷയ് വർമ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വേളിക്ക് വെളുപ്പാൻകാലം’ ചിത്രത്തിലെ ‘യാത്രയിൽ’ എന്നു തുടങ്ങുന്ന ഗാനം എഴുതിയിരിക്കുന്നത് ബാലഭാസ്കറിന്റെ അടുത്ത സുഹൃത്തും മാധ്യമപ്രവർത്തകനുമായ ജോയ് തമലമാണ്. ഷിബി മനിയേരിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. 2018ൽ  ചിത്രത്തിന്റെ പ്രവർത്തനം നടക്കുന്നതിനിടയിലായിരുന്നു ബാലഭാസ്കറിന് അപകടം സംഭവിക്കുന്നതെന്നും അദ്ദേഹം പാടിയ ട്രാക്കുകളും പാട്ടിനെക്കുറിച്ച് ഗായകനു നൽകിയ നിർദ്ദേശങ്ങളും അടിസ്ഥാനമാക്കി പിന്നീട് സംഗീതസംവിധായകൻ ബിജിബാൽ ആണ് പാട്ട് പൂർത്തീകരിച്ചതെന്ന് സംവിധായകൻ അക്ഷയ് വർമ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ചിത്രത്തിൽ ബാലഭാസ്കർ അഭിനയിച്ചിട്ടുമുണ്ട്. കൃഷ്ണചന്ദ്രൻ, വിജയ് മേനോന്‍, അനു മോഹൻ, സരയു, നീന കുറുപ്പ്, ശോഭ മോഹൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രത്തിന്റെ റിലീസ്.  

PREV
click me!

Recommended Stories

'ഞാൻ ആർട്ടിസ്റ്റ്, എന്റർടെയ്ൻ ചെയ്യണം'; സം​ഗീതപരിപാടിയ്ക്ക് വന്ന മോശം കമന്റിനെ കുറിച്ച് അഭയ ഹിരണ്മയി
മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രം; 'വൃഷഭ'യിലെ പ്രണയ ​ഗാന എത്തി