തോട്ട കുട്ടന്റെ കരളലിയിച്ച മനോഹര ​ഗാനം; 'അതിരടി'യിലെ 'അമ്മപ്പൊതപ്പേ...' എത്തി

Published : May 30, 2026, 05:01 PM IST
Athiradi

Synopsis

ടൊവിനോ പാടിയ വെർഷൻ റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നവരും ധാരാളമാണ്.

രു സിനിമ റിലീസ് ചെയ്യുന്നതിനൊപ്പം ഒട്ടനവധി പുതു​ഗാനങ്ങളും സിനിമാസ്വാദകർക്കും ​ഗാനാസ്വാദകർക്കും ലഭിക്കാറുണ്ട്. അവയില്‍ ചില പാട്ടുകള്‍ നമ്മുടെ മനസില്‍ അങ്ങ് കുടിയേറും. അക്കൂട്ടത്തിലേക്ക് പുതിയൊരു എൻട്രിയായിരിക്കുകയാണ് അതിരടി സിനിമയിലെ 'അമ്മപ്പൊതപ്പേ..' എന്ന ​ഗാനം. ശ്രീക്കുട്ടൻ വെള്ളയാണി എന്ന ടൊവിനോ തോമസിന്റെ കഥാപാത്രം എഴുതി ചിട്ടപ്പെടുത്തിയ ​ഗാനം സാക്ഷാൽ വിനീത് ശ്രീനിവാസൻ തന്നെ പാടി കേട്ടപ്പോൾ ഏവരുടെയും മനസിനെ വല്ലാതെ പിടിച്ചുലച്ചിരുന്നു. അതിരടി തിയറ്ററുകളിൽ മുന്നേറുന്നതിനിടെ 'അമ്മപ്പൊതപ്പേ' ​ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ.

വിഷ്ണു വിജയ് സം​ഗീതം നൽകിയ ​ഗാനത്തിന് വരികൾ എഴുതിയത് സുഹൈൽ കോയ ആണ്. വിനീത് ശ്രീനിവാസനും വിഷ്ണു വിജയിയും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ നിർണായക രം​ഗങ്ങൾ ഉൾപ്പെടുത്തി കൊണ്ടാണ് 'അമ്മപ്പൊതപ്പേ'യുടെ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്. പാട്ട് കേൾക്കുമ്പോൾ, 'ശ്രുതി ഭേദം വരുത്തി പാട്ട് തന്നെ മാറ്റി കളഞ്ഞു. കലാകാരൻ തന്നെ', എന്ന് ശ്രീക്കുട്ടൻ പറയുന്ന ഡയലോ​ഗാണ് പലരും കമന്റായി കുറിച്ചിരിക്കുന്നത്.

'ടൊവിനോ ഈ പാട്ട് പാടിയത് കേട്ടപ്പോ കോമഡി സാധനം ആയിരിക്കും എന്ന് വിചാരിച്ചു.ലാസ്റ്റ് സീനിൽ വിനീത് ശ്രീനിവാസൻ ഈ പാട്ട് മനോഹരമായിട്ട് പാടിയപ്പോൾ ടൊവിനോയുടെ മുഖത്ത് വന്ന ഞെട്ടൽ തന്നെ ആയിരുന്നു തിയറ്ററിൽ ഇരുന്ന ഭൂരിഭാഗം ആളുകളുടെ മുഖത്തും ഉണ്ടായത്. വിനീത് ശ്രീനിവാസൻ എന്ന വ്യക്തിയുടെ അസാമാന്നിധ്യമായ ആ കഴിവ് അന്നാണ് മനസ്സിലായത്. എത്ര മനോഹരമായിട്ടാണ് അദ്ദേഹം പാടിയത്', എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ. അതേസമയം, ടൊവിനോ പാടിയ വെർഷൻ റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നവരും ധാരാളമാണ്.

ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ മൾട്ടി സ്റ്റാർ ചിത്രമാണ് അതിരടി. ആ​ഗോളതലത്തിൽ 60 കോടിയോളം കളക്ഷൻ ചിത്രം നേടിയെന്നാണ് വിവരം. നവാഗതനായ അരുൺ അനിരുദ്ധൻ ആണ് അതിരടി സംവിധാനം ചെയ്തിരിക്കുന്നത്. ബേസിൽ ജോസഫിന്റെ ആദ്യ നിർമാണ സംരംഭം കൂടിയാണ് അതിരടി.

PREV
Read more Articles on
click me!

Recommended Stories

സിനിമയ്ക്കുള്ളിലെ സിനിമ; നസ്ലെന്റെ 'മോളിവുഡ് ടൈംസ്' പ്രൊമോ സോം​ഗ് എത്തി
വീണ്ടും രവി ബസ്രൂര്‍ മാജിക്; 'ബ്ലഡ് ഓണ്‍ ടസ്‍ക്', 'കാട്ടാളനി'ലെ തീപ്പൊരി ഗാനം പുറത്ത്