എന്തിനെൻ പ്രണയമേ... 'ഭൂമിയിലെ മനോഹര സ്വകാര്യ'ത്തിലെ ഗാനം കാണാം

Published : Mar 05, 2020, 06:21 PM IST
എന്തിനെൻ പ്രണയമേ... 'ഭൂമിയിലെ മനോഹര സ്വകാര്യ'ത്തിലെ ഗാനം കാണാം

Synopsis

എന്തിനെൻ പ്രണയമേ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് മ്യദുല വാര്യറാണ്

ദീപക് പറമ്പോലും പ്രയാഗ മാര്‍ട്ടിനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഭൂമിയിലെ മനോഹര സ്വകാര്യ'ത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. എന്തിനെൻ പ്രണയമേ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് മ്യദുല വാര്യറാണ്. സച്ചിന്‍ ബാബുവാണ് സംഗീതം. ഷൈജു അന്തിക്കാട് ഒരുക്കിയ ചിത്രം കാലികപ്രാധാന്യമുള്ള പ്രണയകഥയാണ് പറയുന്നത്.     

ലാല്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, അഭിഷേക് രവീന്ദ്രന്‍, നിഷ സാരംഗ്, അഞ്ജു അരവിന്ദ്, ഹരീഷ് പേരടി, സന്തോഷ് കീഴാറ്റൂര്‍, മഞ്ജു സതീഷ് എന്നിങ്ങനെ വലിയ താരനിരയുണ്ട് ചിത്രത്തില്‍. എ ശാന്തകുമാര്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അന്റോണിയോ മൈക്കിള്‍ ആണ്. എഡിറ്റിംഗ് വി സാജന്‍.  ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് കപില്‍ ചാഴൂര്‍, ക്രിസ് തോമസ് മാവേലി എന്നിവര്‍. ബയോസ്‌കോപ്പ് ടാക്കീസിന്റെ ബാനറില്‍ രജീവ് കുമാര്‍ ആണ് നിര്‍മ്മാണം.

PREV
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്