വെറും റൊമാന്‍സ് അല്ല, ഇത് റിയലിസ്റ്റിക് പ്രണയം; സോഷ്യൽ മീഡിയയിൽ വൈറലായി 'ബ്ലഡ് ആന്‍ഡ് ബോണ്‍സ്'

Published : Feb 11, 2026, 04:33 PM IST
blood and bones viral music video by Neha Tomar

Synopsis

ഒരു പ്രണയ ആൽബം എന്നതിലുപരി ജീവിതത്തിൽ രണ്ടുപേർ ഒന്നിച്ചു ചേരുമ്പോൾ ഉണ്ടാകുന്ന സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയത്തെ അവതരിപ്പിക്കുന്ന ഗാനം

നാറ്റോ ദി ആര്‍ട്ടിസ്റ്റ് എഴുതി, സംഗീതം ഒരുക്കി സംവിധാനം ചെയ്ത ബ്ലഡ് ആന്‍ഡ് ബോണ്‍സ് എന്ന ഇംഗ്ലീഷ് മ്യൂസിക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. നേഹ തോമര്‍ എന്ന നാറ്റോ ഗായിക, സംഗീത സംവിധായിക, എഴുത്തുകാരി, സംവിധായിക എന്നീ നിലകളിൽ ശ്രദ്ധ നേടിയ കലാകാരിയാണ്. പ്രണയത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ മനോഹര ഗാനം പ്രണയത്തെ ഗ്ലാമറാക്കാതെ, വിവാഹ ജീവിതത്തിലെ യാഥാർത്ഥ്യങ്ങളും വികാര സംഘർഷങ്ങളും തുറന്നുകാട്ടുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.

ഒരു പ്രണയ ആൽബം എന്നതിലുപരി ജീവിതത്തിൽ രണ്ടുപേർ ഒന്നിച്ചു ചേരുമ്പോൾ ഉണ്ടാകുന്ന സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയത്തെ മികച്ച രീതിയിൽ മനോഹരമായ മ്യൂസിക്കും വിഷ്വൽസും കോർത്തിണക്കിക്കൊണ്ട് അവതരിപ്പിച്ചിരിക്കുകയാണ് ബ്ലഡ് ആന്‍ഡ് ബോണ്‍സ്. അതുകൊണ്ട് തന്നെ ഈ വർഷത്തെ ഏറെ ശ്രദ്ധിക്കപ്പെട്ട ആൽബങ്ങളിലൊന്നായി ഇത് മാറുന്നു. ഒരു സിനിമാറ്റിക് എക്സ്പീരിയൻസ് ആണ് ഈ പാട്ട് കാണുമ്പോൾ പ്രേക്ഷകർക്ക് ഫീൽ ചെയ്യുക. അതുകൊണ്ടുതന്നെ നേഹയുടെ സിനിമാ രംഗത്തേക്കുള്ള അരങ്ങേറ്റത്തിനായി അധികം കാത്തിരിക്കേണ്ടി വരില്ലെന്നും കരുതാം.

PREV
Read more Articles on
click me!

Recommended Stories

പ്രണയാര്‍ദ്രരായി മാത്യു, ദേവിക; 'സുഖമാണോ സുഖമാണ്' ഗാനമെത്തി
ഹോളിവുഡ് റൊമാന്റിക് ഹീറോയിനായി ലിസ; 'നോട്ടിംഗ് ഹിൽ' മോഡൽ സിനിമയിൽ ബ്ലാക്ക്പിങ്ക് താരം പ്രധാന വേഷത്തിൽ!