ജീവിതപ്പോരാട്ടത്തിന്റെ കഥയുമായി ദീപിക പദുക്കോണ്‍, ഛപാക്കിന്റെ ടൈറ്റില്‍ ട്രാക്കിന്റെ വീഡിയോ

Web Desk   | Asianet News
Published : Jan 03, 2020, 10:56 PM IST
ജീവിതപ്പോരാട്ടത്തിന്റെ കഥയുമായി ദീപിക പദുക്കോണ്‍, ഛപാക്കിന്റെ ടൈറ്റില്‍ ട്രാക്കിന്റെ വീഡിയോ

Synopsis

ദീപിക പദുക്കോണ്‍ നായികയാകുന്ന ഛപാക്കിലെ ടൈറ്റില്‍ ട്രാക്ക് പുറത്തുവിട്ടു.

ദീപിക പദുക്കോണ്‍ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് ഛപാക്. ആസിഡ് ആക്രമണത്തെ അതിജീവിച്ച് ജീവിതം പോരാട്ടമാക്കി മാറ്റിയ ലക്ഷ്‍മി അഗര്‍വാളിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ ട്രാക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അരിജിത് സിംഗ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഗുല്‍സാര്‍ ആണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. ശങ്കര്‍ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നു. മേഘ്ന ഗുല്‍സാര്‍ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. സിനിമ ഒരു ആഘാതത്തിന്റെയും അതില്‍ നിന്നുള്ള വിജയകരമായ തിരിച്ചുവരവിന്റെയും കഥയാണ് പറയുന്നത് എന്ന് മേഘ്‍ന ഗുല്‍സാര്‍ പറയുന്നു. മലാ‍തി എന്ന കഥാപാത്രമായിട്ടാണ് ദീപിക പദുക്കോണ്‍ ചിത്രത്തിലുള്ളത്. ദീപികയുടെ കരിയറിലെ മികച്ച കഥാപാത്രമായിരിക്കും ഛപാക്കിലേത് എന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്.  വിക്രാന്ത് മസ്സെയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നത്. അതിക ചൊഹാനും മേഘ്‍ന ഗുല്‍സാറുമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

PREV
click me!

Recommended Stories

'കാൻസർ വേദ​നയിലും ചിരിക്കാൻ പഠിപ്പിച്ച ചേച്ചി' എന്ന് പോസ്റ്റ്; 'ഇതിൽ കൂടുതൽ എന്തെനിക്ക് വേണ'മെന്ന് റിമി ടോമി
3 മിനിറ്റ് 22 സെക്കന്റിലൊരു സിനിമാനുഭവം, പാടിയത് എഐ ! ശ്രദ്ധേനേടി ജേക്കബ് ബ്രദേഴ്സിന്റെ 'ദ ക്വീൻ'