'ചോളി കേ പീച്ചേ'യുമായി 'ക്രൂ' ആടിതകര്‍ത്ത് കരീന കപൂർ; വീഡിയോ പുറത്ത്.!

By Web TeamFirst Published Mar 21, 2024, 9:07 AM IST
Highlights

മാര്‍ച്ച് 29നാണ് ചിത്രം റിലീസ് ആകുന്നത്. ചിത്രത്തിന്‍റെ ട്രെയിലര്‍ കഴിഞ്ഞ വെള്ളിയാഴ്ച പുറത്തുവിട്ടിരുന്നു. 

മുംബൈ: 'ക്രൂ' സിനിമയിലെ രണ്ടാമത്തെ പാട്ട് പുറത്തിറങ്ങി. കരീന കപൂർ, തബു, കൃതി സനോൺ എന്നിവര്‍ എത്തുന്ന ട്രാക്ക് ബോളിവുഡിനെ ഒരുകാലത്ത് ഇളക്കി മറിച്ച 'ചോളി കേ പീച്ചേ' എന്ന പാട്ടിന്‍റെ റീമിക്സാണ്.  ദിൽജിത് ദോസഞ്ചിനൊപ്പം ഇള അരുണും ഈ ഗാനത്തിൽ ആലപിച്ചിരിക്കുന്നു. 

ഒരു പാർട്ടി സീനില്‍ ഗാനത്തില്‍ കരീന കപൂർ ഖാനെ പിങ്ക് സിൽക്ക് സാരിയിൽ നൃത്തം ചെയ്യുന്നതാണ് പ്രധാന രംഗം. ഫറാ ഖാനാണ് നൃത്തസംവിധാനം നിർവഹിച്ചിരിക്കുന്നത്. ദിൽജിത് ദോസഞ്ജ് ആലപിച്ച ഈ 90കളിലെ ക്ലാസിക് ഹോളി ആഘോഷത്തിന്‍റെ ഭാഗമായാണ് അണിയറക്കാര്‍ പുറത്തുവിട്ടത്. 

മാര്‍ച്ച് 29നാണ് ചിത്രം റിലീസ് ആകുന്നത്. ചിത്രത്തിന്‍റെ ട്രെയിലര്‍ കഴിഞ്ഞ വെള്ളിയാഴ്ച പുറത്തുവിട്ടിരുന്നു. കരീന കപൂർ, തബു, കൃതി സനോൺ എന്നിവര്‍ ഏയര്‍ ഹോസ്റ്റസുമാരായാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. തങ്ങളുടെ ശമ്പളത്തിന് പുറമേ കൂടുതല്‍ പണം നേടാന്‍ അവര്‍ നടത്തുന്ന ചില ശ്രമങ്ങളും അതുണ്ടാക്കുന്ന പൊല്ലപ്പുകളുമാണ് ഈ കോമഡി ത്രില്ലറിന്‍റെ ഇതിവൃത്തം എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. 

ബാലാജി ടെലിഫിലിംസ്, അനിൽ കപൂർ ഫിലിം ആൻഡ് കമ്മ്യൂണിക്കേഷൻസ് നെറ്റ്‌വർക്ക് എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍.  രാജേഷ് എ കൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ദിൽജിത് ദോസഞ്ജ്, കപില്‍ ശര്‍മ്മ, രാജേഷ് ശര്‍മ്മ, സസ്വത ചാറ്റര്‍ജി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 1993 ല്‍ പുറത്തിറങ്ങിയ ഖല്‍ നായക് എന്ന ചിത്രത്തിലാണ്  'ചോളി കേ പീച്ചേ'  ഹിറ്റ് ഗാനം ഉണ്ടായിരുന്നത്. ഇത് പാന്‍ ഇന്ത്യ തലത്തില്‍ തന്നെ ഇന്നും ഹിറ്റ് ഗാനമാണ്. ലക്ഷ്മി കാന്ത് പ്യാരിലാല്‍ ആണ് സുഭാഷ് ഗായി ചിത്രത്തിലെ ഗാനത്തിന് സംഗീതം നല്‍കിയത്. 

അല്ലെങ്കില്‍ മലയാളികള്‍ വിചാരിക്കും നമ്മുക്ക് വേണ്ടി പറയാന്‍ ആരുമില്ലെന്ന്': ജയമോഹനെതിരെ ഭാഗ്യരാജ്

'ഇത് അവര്‍ത്തിച്ചാല്‍ ഞാന്‍ നിന്നെ പിടിച്ച് പുറത്തെറിയും' സല്‍മാന്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ മകനോട് പറഞ്ഞത്.!

click me!