ഇതാ, ലോകേഷിന്‍റെ ഫ്രെയ്‍മിലെ രജനി; പിറന്നാള്‍ സമ്മാനമായി 'കൂലി' അപ്ഡേറ്റ്: വീഡിയോ

Published : Dec 12, 2024, 08:45 PM IST
ഇതാ, ലോകേഷിന്‍റെ ഫ്രെയ്‍മിലെ രജനി; പിറന്നാള്‍ സമ്മാനമായി 'കൂലി' അപ്ഡേറ്റ്: വീഡിയോ

Synopsis

ലിയോയ്ക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രം

തമിഴ് യുവനിരയിലെ ശ്രദ്ധേയ സംവിധായകന്‍ ലോകേഷ് കനകരാജ് രജനികാന്തിനെ നായകനാക്കി ആദ്യമായി ഒരുക്കുന്ന ചിത്രമാണ് കൂലി. അത് തന്നെയാണ് ചിത്രത്തിന്‍റെ യുഎസ്‍പിയും. ഇപ്പോഴിതാ രജനികാന്തിന്‍റെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്‍റെ ഒരു ശ്രദ്ധേയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ്. ചിത്രത്തിലെ ഒരു വീഡിയോ സോംഗിന്‍റെ പ്രൊമോ ആണ് പുറത്തെത്തിയിരിക്കുന്നത്. ചികിടു വൈബ് എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ആറിവ് ആണ്. രജനി ചിത്രങ്ങളില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച അനിരുദ്ധ് രവിചന്ദര്‍ ആണ് ഇത്തവണയും സംഗീതം. ടി രാജേന്ദര്‍, അറിവ്, അനിരുദ്ധ് രവിചന്ദര്‍ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയ, വിജയ് ചിത്രം ലിയോയ്ക്ക് ശേഷം ലോകേഷിന്‍റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണ് കൂലി. എന്നാല്‍ ലിയോ പോലെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്‍റെ ഭാഗമായുള്ള ചിത്രമല്ല ഇത്. മറിച്ച് ഇന്‍ഡിപെന്‍ഡന്‍റ് ചിത്രമാണ് ഇത്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ദേവ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. സൌബിന്‍ ഷാഹിര്‍ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദയാല്‍ എന്നാണ് ഈ കഥാപാത്രത്തിന്‍റെ പേര്. 

ശ്രുതി ഹാസന്‍, സത്യരാജ്, ഉപേന്ദ്ര തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലോകേഷ് കനകരാജ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. ഒരു ലോകേഷ് ചിത്രത്തിന് ഗിരീഷ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് രണ്ടാം തവണയാണ്. കമല്‍ ഹാസന്‍ നായകനായ വിക്രം ചിത്രീകരിച്ചത് ഗിരീഷ് ആയിരുന്നു. ഫിലോമിന്‍ രാജ് ആണ് എഡിറ്റിംഗ്. 

ALSO READ : നിഹാല്‍ സാദിഖിന്‍റെ സംഗീതം; 'ഐഡി'യിലെ ഗാനമെത്തി

PREV
Read more Articles on
click me!

Recommended Stories

മുറി ഹിന്ദി, ചില്‍ ആറ്റിറ്റ്യൂഡ് ! ഹിന്ദിക്കാരുടെ മനം കവർന്ന മലയാളി ഗായിക, പുതിയ സന്തോഷം പങ്കുവെച്ച് അമൃത രാജൻ
മൂന്ന് വയസ് വരെ വിക്ക്, ശബരിമലയിൽ പോയി വന്നപ്പോൾ അതില്ല; സ്റ്റാർ സിങ്ങറിലെ സൂര്യ നാരായണൻ