അക്ഷയ് കുമാര്‍ ഇനി ഒടിടിയില്‍; 'കട്‍പുത്‍ലി' വീഡിയോ സോംഗ്

Published : Aug 30, 2022, 01:30 PM IST
അക്ഷയ് കുമാര്‍ ഇനി ഒടിടിയില്‍; 'കട്‍പുത്‍ലി' വീഡിയോ സോംഗ്

Synopsis

രഞ്ജിത്ത് എം തിവാരിയാണ് ചിത്രത്തിന്‍റെ സംവിധാനം

അക്ഷയ് കുമാര്‍ നായകനാവുന്ന പുതിയ ചിത്രമാണ് കട്‍പുത്‍ലി. ചിത്രത്തിലെ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. റബ്ബാ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഒമര്‍ മാലിക് ആണ്. ഡോ. സിയൂസ് തനിഷ്ക് ബാ​ഗ്ചി. പാടിയിരിക്കുന്നത് സുഖ്‍വീന്ദര്‍ സിംഗ്. അഹമ്മദ് ഖാന്‍ ആണ് ഗാനരംഗത്തിന്‍റെ ചിത്രീകരണം നിര്‍വ്വഹിച്ചിരിക്കുന്നത്.

രഞ്ജിത്ത് എം തിവാരിയാണ് കട്‍പുത്‍ലിയുടെ സംവിധാനം. പൂജ എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ വഷു ഭഗ്നാനി, ജാക്കി ഭഗ്നാനി, ദീപ്‍ശിഖ ദേശ്‍മുഖ് എന്നിവര്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ ഡയറക്ട് റിലീസ് ആണ്. ഹിമാചല്‍ പ്രദേശിലെ കസൗളി കഥാ പശ്ചാത്തലമാക്കുന്ന ചിത്രം മൂന്ന് കൊലപാതകങ്ങള്‍ നടത്തിയ ഒരു സീരിയല്‍ കില്ലറിനെ തേടി ഒരു പൊലീസ് ഓഫീസര്‍ നടത്തുന്ന അന്വേഷണമാണ്. അക്ഷയ് കുമാര്‍ പൊലീസ് ഓഫീസറെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മലയാളികളെ സംബന്ധിച്ച് ഒരു സര്‍പ്രൈസ് കാസ്റ്റിം​ഗും ഉണ്ട്. ഞാന്‍ സ്റ്റീവ് ലോപ്പസിലെ ഹരിയെയും മഹേഷിന്‍റെ പ്രതികാരത്തിലെ ജിംസണെയുമൊക്കെ ​ഗംഭീരമാക്കിയ മലയാളി നടന്‍ സുജിത്ത് ശങ്കര്‍ ആണ് ചിത്രത്തില്‍ പരമ്പര കൊലപാതകിയെ അവതരിപ്പിക്കുന്നത്. ഇതിനകം തമിഴിലും അഭിനയിച്ചിട്ടുള്ള സുജിത്തിന്‍റെ ബോളിവുഡ് അരങ്ങേറ്റമാണ് കട്‍പുട്‍ലി. രാകുല്‍ പ്രീത് സിംഗ് ആണ് നായിക.

ALSO READ : തമിഴ് റിലീസുമായി ബന്ധപ്പെട്ട കാരണങ്ങള്‍; 'ഒറ്റ്' റിലീസ് തീയതി നീട്ടി

അസീം അറോറ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാ​ഗ്രഹണം രാജീവ് രവിയാണ്. സൗണ്ട് ഡിസൈനര്‍ ദിലീപ് സുബ്രഹ്‍മണ്യന്‍, ആക്ഷന്‍ ഡയറക്ടര്‍ പര്‍വേസ് ഷെയ്ഖ്. ചിത്രം സെപ്റ്റംബര്‍ 2 ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ സ്ട്രീമിം​ഗ് ആരംഭിക്കും. തിയറ്ററുകളിലെ തുടര്‍ പരാജയങ്ങള്‍ക്കു ശേഷം ഒടിടിയില്‍ എത്തുന്ന അക്ഷയ് കുമാര്‍ ചിത്രമാണ് ഇത്. ബച്ചന്‍ പാണ്ഡേ, സാമ്രാട്ട് പൃഥ്വിരാജ്, രക്ഷാബന്ധന്‍ എന്നീ അക്ഷയ് കുമാര്‍ ചിത്രങ്ങളൊക്കെ ബോക്സ് ഓഫീസില്‍ പരാജയമായിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

ആടിപ്പാടി സൂര്യ, ഒപ്പം മമിത ബൈജുവും; 10 മില്യൺ വ്യൂവ്സ് കടന്ന് 'വിശ്വനാഥ് ആൻഡ് സൺസ്' കല്യാണപ്പാട്ട്
ജോജു ജോർജ്- ഷാജി കൈലാസ് ആക്ഷൻ ചിത്രം; 'വരവി'ലെ ഗാനം റിലീസ് ചെയ്തു