'ധമാക്ക' സേവ്‌ ദ ഡേറ്റ്‌ സോംഗ്‌; പുതിയ ഗാനം പുറത്തുവിട്ടു

Published : Dec 16, 2019, 02:35 PM ISTUpdated : Dec 16, 2019, 02:37 PM IST
'ധമാക്ക' സേവ്‌ ദ ഡേറ്റ്‌ സോംഗ്‌; പുതിയ ഗാനം പുറത്തുവിട്ടു

Synopsis

പ്രണവം ശശി ആലപിക്കുന്ന ഗാനത്തിന് ഗോപിസുന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്

ഒമർ ലുലു ചിത്രം ധമാക്കയിലെ പുതിയ ഗാനം പുറത്തിറങ്ങി. നാടൻപാട്ട്‌ കലാകാരനായ പ്രണവം ശശി ആലപിക്കുന്ന ഗാനത്തിന് ഗോപിസുന്ദറാണ്  സംഗീതം ഒരുക്കിയിരിക്കുന്നത്. ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ടോണി ഐസക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അരുണാണ് ധമാക്കയില്‍ നായകന്‍. നിക്കി ഗൽറാണിയാണ് നായിക

ഹാപ്പി വെഡ്ഡിംഗ്‌, ചങ്ക്സ്‌, ഒരു അഡാർ ലൗ എന്നീ ചിത്രങ്ങൾക്കു ശേഷം  ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ധമാക്ക. മലയാളിയുടെ പ്രിയ ജോഡിയായിരുന്ന മുകേഷും ഉര്‍വശിയും വീണ്ടും ഒന്നിക്കുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ഇവരെ കൂടാതെ ഇന്നസെന്റ്, ധർമ്മജൻ ബോൾഗാട്ടി, ഹരീഷ്‌ കണാരൻ, സലിം കുമാർ, ഷാലിൻ സോയ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം കെ നാസര്‍ നിര്‍മ്മിക്കുന്ന ചിത്രം ജനുവരി 3ന് തിയേറ്ററിലെത്തും.

PREV
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്