അശ്വിന്‍ റാമിന്‍റെ സംഗീതം; 'മഹാരാജ ഹോസ്റ്റലി'ലെ ഗാനമെത്തി

Published : Aug 06, 2026, 11:06 PM IST
Dhare Dhathre song from maharaja hostel

Synopsis

ചാരു വാക്കന്‍ സംവിധാനം ചെയ്ത ഹൊറർ കോമഡി ചിത്രമായ 'മഹാരാജ ഹോസ്റ്റലി'ലെ 'ധരേ ധാത്രേ' എന്ന പുതിയ ഗാനം പുറത്തിറങ്ങി

അഖിൽ എൻആ‌‍ര്‍ഡി, അഖിൽ ഷാ, ശരത്ത്, സന്ദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചാരു വാക്കന്‍ സംവിധാനം ചെയ്ത ചിത്രമാണ് മഹാരാജ ഹോസ്റ്റല്‍. ജൂലൈ 24 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ധരേ ധാത്രേ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഹരിത ഹരിബാബുവാണ്. അശ്വിന്‍ റാമിന്‍റേതാണ് സംഗീതം. അനില രാജീവ് ആണ് പാടിയിരിക്കുന്നത്.

ഹൊറര്‍ കോമഡി ഗണത്തില്‍ പെട്ട ചിത്രമാണ് മഹാരാജ ഹോസ്റ്റല്‍. ചിത്ര നായർ, സജിൻ ചെറുകയിൽ, ആൻ മരിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളായെത്തുന്നത്. നഗരത്തിലെ പ്രേതാലയം പോലെയുള്ള ഒരു ഹോസ്റ്റലിന്‍റെയും അവിടുത്തെ എംജിആർ എന്ന ഹോസ്റ്റൽ വാർഡന്‍റേയും അവിടെ താമസിക്കാനെത്തുന്ന സുഹൃത്തുക്കളുടേയും സംഭവ ബഹുലമായ കഥയാണ് ചിത്രം പറയുന്നത്. ഹൊററും കോമഡിയും ചേർത്തുവെച്ച ചിത്രം ഏവരേയും ആവോളം ചിരിപ്പിച്ച് പേടിപ്പിക്കുമെന്ന് പ്രൊമോഷണല്‍ മെറ്റീരിയലുകളിലൂടെ അണിയറക്കാര്‍ സൂചന നല്‍കിയിരുന്നു.

ചാരുചിത്ര പ്രൊഡക്ഷൻസ്, മധുമിത പ്രൊഡക്ഷൻസ് & മൺസൂൺ ടെയിൽസ് എന്നീ ബാനറുകളിൽ കരുമുരു രഘുരാമു, ചാർവാക ബ്രഹ്മണപ്പള്ളി, രമ്യ വെമൂലപടി, രാഹുൽ മൊപിദേവി, സായ് പ്രകാശ് ഭുവനഗിരി എന്നിവർ ചേർന്നാണ് സിനിമയുടെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. രചന, സംവിധാനം: ചാരു വാക്കൻ, ഛായാഗ്രഹണം & എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അഷ്കർ, സംഗീതം: അശ്വിൻ റാം, എഡിറ്റിംഗ്: നിതീഷ് മിശ്ര, സംഭാഷണം: രാജ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ശാലിനി നമ്പു, ലൈൻ പ്രൊഡ്യൂസർ: വിജയ് പിഡാപ്പ, സന്ദീപ് മന്ത്രാല, മേക്കപ്പ്: റഷീദ് അഹമ്മദ്, ആർട്ട് ഡയറക്ടർ: വേലു വാഴയൂർ, അഡീഷണൽ സ്ക്രീൻ പ്ലേ: അഷ്കർ അലി, രാജ, അമാൻ മെഹർ, ഗാനരചന: ജിഷ്ണു എം നായർ, ഹരിത ഹരിബാബു, കോസ്റ്റ്യൂം: സരിത സുഗീത്, പ്രൊജക്ട് ഡിസൈനർ: ശശി പൊതുവാൾ, സ്റ്റണ്ട്: അഷ്റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ ആൻഡ് ഫൈനൽ മിക്സ്: ഷൈജു എം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഡുഡു ദേവസി, സ്റ്റിൽസ്: കാഞ്ചൻ, ടൈറ്റിൽ പബ്ലിസിറ്റി ഡിസൈൻ: അജിൻ മേനക്കാത്ത്, സൂരജ് സൂരൻ, പിആ‍ർഒ: ആതിര ദിൽജിത്ത്.

PREV
Read more Articles on
click me!

Recommended Stories

അനസ് സൈനുദ്ദീന്‍റെ സംഗീതം; 'കരിമ്പട'ത്തിലെ വീഡിയോ സോംഗ് എത്തി
'യുഎഫ്ഒ മോഡ്' വീഡിയോ സോംഗ് എത്തി; ശ്രദ്ധ നേടി 'പ്ലൂട്ടോ'യിലെ ഗാനം