'മിഴികൾ വാനിലാരെ തേടും..', ഷാൻ റഹ്മാന്റെ സംഗീത മാജിക്, 'ബുള്ളറ്റ് ഡയറീസ്' ​ഗാനമെത്തി

By Web TeamFirst Published Apr 1, 2023, 8:25 AM IST
Highlights

ധ്യാന്‍ ശ്രീനിവാസനും പ്രയാഗാ മാര്‍ട്ടിനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന പുതിയ ചിത്രം ബുള്ളറ്റ് ഡയറീസിലെ 'മിഴികൾ വാനിലാരെ തേടും..' എന്ന വീഡിയോ ഗാനം പുറത്തിറങ്ങി. ഷാൻ റഹ്മാൻ സംഗീത സംവിധാനവും ആലാപനവും നിർവഹിച്ചിരിക്കുന്ന ഈ ഗാനത്തിൻ്റെ വരികൾ എഴുതിയിരിക്കുന്നത് അനു എലിസബത്ത് ജോസാണ്. നവാഗതനായ സന്തോഷ് മണ്ടൂര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ഒരുക്കുന്നത്  ബിത്രിഎം ക്രിയേഷന്‍സ് ആണ്.

ധ്യാന്‍ ശ്രീനിവാസനും പ്രയാഗാ മാര്‍ട്ടിനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ രഞ്ജി പണിക്കര്‍, ജോണി ആന്റണി, സുധീര്‍ കരമന, ശ്രീകാന്ത് മുരളി, അല്‍ത്താഫ് സലിം, ഷാലു റഹീം, ശ്രീലക്ഷ്മി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

എഡിറ്റിംഗ് രഞ്ജൻ എബ്രഹാം. പ്രൊഡക്ഷൻ ഡിസൈനർ അനിൽ അങ്കമാലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഫി അയൂര്‍, കലാസംവിധാനം അജയൻ മങ്ങാട്, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം സമീറ സനീഷ്, സ്റ്റിൽസ് രാംദാസ് മാത്തൂർ, പരസ്യകല യെല്ലോ ടൂത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷിബിൻ കൃഷ്ണ, ഉബൈനി യൂസഫ്, അസോസിയേറ്റ് ഡയറക്ടേഴ്സ് ബിജേഷ് നാരായണന്‍, രാമചന്ദ്രന്‍ പൊയ്‍ലൂര്‍, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നസീർ കാരന്തൂർ, ആക്ഷന്‍ കൊറിയോഗ്രഫി റണ്‍ രവി, ഫീനിക്സ് പ്രഭു, നൃത്തസംവിധാനം റിഷ്ധാന്‍,  പി.ആര്‍.ഒ വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.

'പ്രണയിക്കാൻ തുടങ്ങിയിട്ട് 19 വർഷം, കൗമാരത്തിൽ കണ്ടുമുട്ടിയ ഞങ്ങൾ എന്നും ഒന്നിച്ച്'; വിനീത് ശ്രീനിവാസൻ

അതേസമയം,  'ഹിഗ്വിറ്റ' എന്ന ചിത്രമാണ് ധ്യാനിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. സുരാജ് വെഞ്ഞാറമൂടും ചിത്രത്തിലുണ്ട്. മനോജ്.കെ.ജയൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, വിനീത് കുമാർ, മാമുക്കോയ, അബു സലിം ,ശിവദാസ് കണ്ണൂർ, ജ്യോതി കണ്ണൂർ, ശിവദാസ് മട്ടന്നൂർ, എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

click me!