റാണി മേരി റാണി..; ഉദിത് നാരായണന്റെ പാട്ടിൽ അടിച്ച് പൊളിച്ച് പ്രിൻസ് ആൻഡ് ഫാമിലി

Published : May 18, 2025, 08:29 AM ISTUpdated : May 18, 2025, 08:39 AM IST
റാണി മേരി റാണി..; ഉദിത് നാരായണന്റെ പാട്ടിൽ അടിച്ച് പൊളിച്ച് പ്രിൻസ് ആൻഡ് ഫാമിലി

Synopsis

തിയറ്ററുകളിൽ ചിരി നിറയ്ക്കുന്ന ചിത്രം കളക്ഷനിലും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. 

ദിലീപ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം പ്രിൻസ് ആൻഡ് ഫാമിലിയിലെ വീഡിയോ ​ഗാനം റിലീസ് ചെയ്തു. റാണി മേരി റാണി..എന്ന് തുടങ്ങുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് ലോകമെമ്പാടും നിരവധി ആരാധകരുള്ള പ്രിയ ​ഗായകൻ ഉദിത് നാരായണൻ ആണ്. സനൽ ദേവ് സം​ഗീതം നൽകിയ ​ഗാനം രചിച്ചിരിക്കുന്നത് വിനായക് ശശികുമാർ ആണ്. തിയറ്ററുകളിൽ ചിരി നിറയ്ക്കുന്ന ചിത്രം കളക്ഷനിലും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. 

മെയ് 9ന് റിലീസ് ചെയ്ത ചിത്രമാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി.  മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് പുതുമുഖ സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത ചിത്രം, ദിലീപിന്‍റെ 150-ാമത് പടം കൂടിയാണ്. പുതുമുഖ താരം റോണിയ ആണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. 

പ്രിൻസ് ആൻഡ് ഫാമിലി തികച്ചും ഒരു കുടുംബചിത്രമാണ്.ഒരു വർഷത്തിനുശേഷമാണ് ഒരു ദിലീപ് ചിത്രം പ്രേക്ഷകരിൽ എത്തുന്നത്. ആ ചിത്രം തന്നെ മികച്ച വിജയമായതിന്റെ സന്തോഷത്തിലാണ് അണിയറക്കാർ. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം കൂടെയാണിത്. ഉപചാരപൂർവ്വം ഗുണ്ടാ ജയൻ, നെയ്മർ,ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. തിരക്കഥാകൃത്തായ ഷാരീസിനൊപ്പമുള്ള മൂന്നാമത്തെ ചിത്രവും. മാജിക് ഫ്രെയിംസിന്റെ മുപ്പതാമത്തെ ചിത്രമാണ് ദിലീപിനൊപ്പമുള്ള "പ്രിൻസ് ആൻഡ് ഫാമിലി". 

 ധ്യാന്‍ ശ്രീനിവാസന്‍,ജോസ് കുട്ടി ജേക്കബ്, ബിന്ദു പണിക്കർ, സിദ്ധിഖ്, മഞ്ജു പിള്ള, ഉർവ്വശി, ജോണി ആന്റണി,അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നീ താരങ്ങളും,കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരന്നിരിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് രെണ ദിവെ ആണ്. എഡിറ്റർ സാഗർ ദാസ്. സൗണ്ട് മിക്സ് എം ആർ രാജകൃഷ്ണൻ.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
Read more Articles on
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്