സം​ഗീത ലോകത്തിന് കറുത്ത ദിനം; എസ്പിബിയുടെ ഓർമ്മയിൽ സംവിധായകൻ എംഎ നിഷാദ്

By Web TeamFirst Published Sep 25, 2020, 2:26 PM IST
Highlights

എംഎ നിഷാദിന്റെ ചിത്രമായ കിണറിലാണ് അവസാനമായി എസ്പിബി മലയാളത്തിൽ 
​ഗാനം ആലപിച്ചത്. 

തിരുവനന്തപുരം: അനന്തരിച്ച ​ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ഓർമ്മയിൽ സംവിധായകൻ എംഎ നിഷാദ്. അദ്ദേഹത്തിന്റെ വിയോ​ഗം തീർത്താൽ തീരാത്ത നഷ്ടമാണെന്നും സം​ഗീത ലോകത്തിന്റെ കറുത്ത ദിനമാണ് ഇന്നെന്നും നിഷാദ് പറഞ്ഞു. എംഎ നിഷാദിന്റെ ചിത്രമായ കിണറിലാണ് അവസാനമായി എസ്പിബി മലയാളത്തിൽ 
​ഗാനം ആലപിച്ചത്. 

എംഎ നിഷാദിന്റെ വാക്കുകള്‍

കിണറില്‍ പാടുന്നതിന് എത്രയോ മുമ്പ്,1997ല്‍ ഞാന്‍ ആദ്യമായി നിര്‍മാതാവായ 'ഒരാള്‍ മാത്ര'മെന്ന സിനിമ നിര്‍മ്മിക്കുമ്പോഴാണ് ഞാന്‍ അദ്ദേഹത്തെ ആദ്യമായി പരിചയപ്പെടുന്നത്. സംഗീത സംവിധായകന്‍ രാധാമണി ചേട്ടനാണ് അദ്ദേഹത്തെ പരിചയപ്പെടുത്തുന്നത്. 

അദ്ദേഹമൊരു വലിയ മനുഷ്യ സ്നേഹി ആയിരുന്നു. കിണര്‍ എന്ന സിനിമയില്‍, 25 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സിനിമയില്‍ പാടിപ്പിക്കാന്‍ കഴിഞ്ഞത് എന്‍റെ ജീവിതത്തിലെ മാഹാഭാഗ്യമായി ഞാന്‍ കരുതുന്നു

ഞാനും ജയചന്ദ്രനും അദ്ദേഹത്തോട് ഈ പാട്ട് പാടാന്‍ പറയുമ്പോള്‍ ദാസേട്ടനുമായി പാടുന്നതിന്‍റെ ത്രില്ലിലായിരുന്നു അദ്ദേഹം. ഒരു ഗായകന്‍ കലാകാരന്‍ എന്നതിനപ്പുറം 'മനുഷ്യന്‍' എന്ന വാക്ക് അന്വര്‍ത്ഥമാക്കുന്ന മനുഷ്യസ്നേഹിയായിരുന്നു ബാലു സര്‍. 

ഒരിക്കല്‍ പരിചയപ്പെട്ടാല്‍ ആരും ആ വ്യക്തിയെ മറക്കില്ല. വിനയമായിരുന്നു അദ്ദേഹത്തിന്‍റെ മുഖ മുദ്ര. അദ്ദേഹം മരണപ്പെട്ടു എന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിയുന്നില്ല. വിദേശത്തുള്ള ഏതോ ഒരു സംഗീത പരിപാടിയില്‍ പാട്ട് പാടിക്കൊണ്ടിരിക്കുന്ന എസ്പിബി സാര്‍ എന്ന വിശ്വസിക്കാനാണ് എനിക്കിഷ്ടം. അടുത്തതായി സംവിധാനം ചെയ്യുന്ന സിനിമയില്‍ അദ്ദേഹത്തെ കൊണ്ട് പാടിപ്പിക്കാന്‍ ഇരുന്നതായിരുന്നു. അതിന്‍റെ ത്രില്ലിലായിരുന്നു. പക്ഷേ അതിന് ഒരവസരം കിട്ടിയില്ല. 

click me!