സസ്പെന്‍സിന് അവസാനം; ദുല്‍ഖറും വിജയ് ദേവരകൊണ്ടയും ഒരുമിച്ച് ഒരു ഫ്രെയ്‍മിലേക്ക്

Published : Nov 07, 2024, 07:59 AM IST
സസ്പെന്‍സിന് അവസാനം; ദുല്‍ഖറും വിജയ് ദേവരകൊണ്ടയും ഒരുമിച്ച് ഒരു ഫ്രെയ്‍മിലേക്ക്

Synopsis

ജസ്‍ലീന്‍ റോയലിനൊപ്പം ദുല്‍ഖര്‍ മുന്‍പും ഒരുമിച്ച് എത്തിയിട്ടുണ്ട്

ഏറെക്കുറെ ഒരു തെലുങ്ക് താരത്തെപ്പോലെ തന്നെയാണ് ദുല്‍ഖര്‍ സല്‍മാനെ തെലുങ്ക് സിനിമാ പ്രേക്ഷകര്‍ ഇന്ന് സ്വീകരിക്കുന്നത്. തെലുങ്കിലെ മറ്റ് പല താരങ്ങളുമായും ഊഷ്മളമായ ബന്ധവും ദുല്‍ഖര്‍ സൂക്ഷിക്കുന്നുണ്ട്. ഇപ്പോഴിതാ തെലുങ്കിലെ ഒരു യുവതാരത്തിനൊപ്പം ദുല്‍ഖര്‍ ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുകയാണ്. എന്നാല്‍ ഇത് ഒരു സിനിമയ്ക്കുവേണ്ടി അല്ലെന്ന് മാത്രം. 

ഗായികയും സംഗീത സംവിധായികയുമായ ജസ്‍ലീന്‍ റോയല്‍ ഒരുക്കുന്ന പുതിയ മ്യൂസിക് വീഡിയോയിലാണ് ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടുക. നേരത്തെ കഴിഞ്ഞ വര്‍ഷം ജസ്‍ലീന്‍ ഒരുക്കിയ ഒരു മ്യൂസിക് വീഡിയോയില്‍ ദുല്‍ഖര്‍ അഭിനയിച്ചിരുന്നു. ഹീരിയേ എന്ന ഈ ഗാനം വന്‍ ഹിറ്റ് ആയിരുന്നു. യുട്യൂബില്‍ ഇതിനകം 37 കോടി കാഴ്ചകള്‍ നേടിയിട്ടുണ്ട് ഈ മ്യൂസിക് വീഡിയോ. അടുത്തിടെ ദീപാവലി റിലീസ് ആയി എത്തിയ ദുല്‍ഖറിന്‍റെ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്‍റെ പ്രൊമോഷണല്‍ വേദിയില്‍ വിജയ് ദേവരകൊണ്ടയും എത്തിയിരുന്നു. 

സര്‍പ്രൈസ് പങ്കുവെക്കുന്നതിന് മുന്‍പ് ദുല്‍ഖറിനും വിജയ് ദേവരകൊണ്ടയ്ക്കുമൊപ്പമുള്ള ഒരു ചിത്രം ജസ്‍ലീന്‍ റോയല്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. എന്നാല്‍ വിജയ് ദേവരകൊണ്ട തിരിഞ്ഞുനില്‍ക്കുന്ന രീതിയിലായിരുന്നു ഈ ചിത്രം. ആരാണെന്ന് പറയാമോ എന്ന് ചോദിച്ചുകൊണ്ടുള്ളതായിരുന്നു ഈ പോസ്റ്റ്. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം ഇരുവര്‍ക്കുമൊപ്പമുള്ള മറ്റൊരു ചിത്രം കൂടി ജസ്‍ലീന്‍ പങ്കുവച്ചു. അതിനൊപ്പമായിരുന്നു പുതിയ വീഡിയോയുടെ പ്രഖ്യാപനം. യുട്യൂബില്‍ ഒരു മില്യണിലധികം സബ്സ്ക്രൈബേഴ്സ് ഉണ്ട് ജസ്‍ലീന്‍ റോയലിന്‍റെ യുട്യൂബ് ചാനലിന്. ഈ മാസം 15 നാവും പുതിയ മ്യൂസിക് വീഡിയോ എത്തുക. 

ALSO READ : രഞ്ജിന്‍ രാജിന്‍റെ സംഗീതം; 'ആനന്ദ് ശ്രീബാല'യിലെ ഗാനമെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്