നിനച്ചത് നടക്കിറ നേരമേ..; ദുൽഖർ ചിത്രം ഐ ആം ഗെയിമിലെ പുതിയ വീഡിയോ ഗാനം പുറത്ത്

Published : Oct 15, 2026, 04:05 PM IST
I'm Game

Synopsis

ദുൽഖർ സൽമാൻ നായകനായ പുതിയ ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ ചിത്രമായ ഐ ആം ഗെയിമിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ഈ ചിത്രം വേഫെറർ ഫിലിംസിന്റെ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്.

ദുൽഖർ സൽമാൻ നായകനായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ഐ ആം ഗെയിമിലെ പുതിയ വീഡിയോ ഗാനം പുറത്ത്. നിനച്ചത് നടക്കിറ നേരമേ.. എന്ന ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാറും അറിവും ചേർന്നാണ്. ജേക്സ് ബിജോയിയുടേതാണ് സം​ഗീതം. അറിവും ആനന്ദ് ശ്രീരാജും ചേർന്നാണ് ആലാപനം. നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ പടമാണ് ഐ ആം.

ദുൽഖറിന്റെ വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്. തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് സമ്മാനിച്ച ദുൽഖർ ആണ് ഈ ചിത്രത്തിന്റെ നട്ടെല്ല്.

ആക്ഷൻ, പ്രണയം, വൈകാരിക രംഗങ്ങൾ എന്നിവയിലെല്ലാം കയ്യടി നേടുന്ന ദുൽഖർ സൽമാൻ, കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ആയ കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. ഫാന്റസി, ആക്ഷൻ, ത്രില്ലർ ഘടകങ്ങൾ കോർത്തിണക്കി ഒരുക്കിയ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്ന വമ്പൻ തീയേറ്റർ അനുഭവമാണ് സമ്മാനിച്ചത്. ആദ്യാവസാനം പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തി, ആവേശം സമ്മാനിക്കുന്ന ചിത്രം ആരാധകർക്ക് കയ്യടിക്കാനും ആഘോഷിക്കാനുമുള്ള ഒട്ടേറെ നിമിഷങ്ങൾ കൊണ്ടും സമ്പന്നമാണ്.

ലൈൻ പ്രൊഡ്യൂസർ - ബിബിൻ പെരുമ്പിള്ളി, ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, ആക്ഷൻ - അൻപറിവ്‌ മാസ്റ്റേഴ്സ്, പ്രൊഡക്ഷൻ ഹെഡ് - സുജയ് ജെയിംസ്, ദേവദേവൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX - തൗഫീഖ് - എഗ്‌വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് - കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, മാർക്കറ്റിംഗ് ഹെഡ് - വിജിത് വിശ്വനാഥൻ.

PREV
Read more Articles on
click me!

Recommended Stories

202 മില്യൺ കാഴ്ചക്കാരുമായി 'നരിവേട്ട'യിലെ 'മിന്നൽവള..'
ഷാ ബ്രോസിന്‍റെ സംഗീതം; 'വല്ലി'യിലെ വീഡിയോ ഗാനം എത്തി