മ്യൂസിക് പ്രൊഡക്ഷനിലേക്ക് ചുവടുവെച്ച് 'എൻഹൈപ്പൻ' താരം 'ജേക്ക്'; 'സ്ലേയിംഗ് ഇറ്റ് ലൈക് എ ബോസ്സ്!'

Published : Feb 10, 2026, 04:20 PM IST
Jake

Synopsis

പെർഫോമർ എന്ന നിലയിൽ നിന്ന് ഒരു ക്രിയേറ്റീവ് ആർട്ടിസ്റ്റ് എന്ന നിലയിലേക്കുള്ള ട്രാൻസിഷനിലാണ് ജേക്ക് ഇപ്പോൾ. സ്വന്തമായി മ്യൂസിക് പ്രൊഡ്യൂസ് ചെയ്യാൻ തുടങ്ങിയിട്ടുണ്ടെന്നും തന്റെ ഇമോഷൻസിനെ സംഗീതത്തിലൂടെ ആവിഷ്കരിക്കാനാണ് ശ്രമിക്കുന്നതെന്നും ജേക്ക് പറഞ്ഞു.

കെ-പോപ്പ് ലോകത്തെ സൂപ്പർ ഗ്രൂപ്പായ എൻഹൈപ്പനിലെ ഗ്ലോബൽ ഐക്കൺ ജേക്ക് തന്റെ സംഗീത കരിയറിലെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുന്നു. ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ എക്സ്ക്ലൂസീവ് ഇന്റർവ്യൂവിൽ മ്യൂസിക് പ്രൊഡക്ഷനിലെ തന്റെ താൽപ്പര്യങ്ങളെക്കുറിച്ചും ഐഡൽ ലൈഫിലെ കഠിനമായ റിയാലിറ്റിയെക്കുറിച്ചും താരം മനസ്സ് തുറന്നു.

പെർഫോമർ എന്ന നിലയിൽ നിന്ന് ഒരു ക്രിയേറ്റീവ് ആർട്ടിസ്റ്റ് എന്ന നിലയിലേക്കുള്ള ട്രാൻസിഷനിലാണ് ജേക്ക് ഇപ്പോൾ. സ്വന്തമായി മ്യൂസിക് പ്രൊഡ്യൂസ് ചെയ്യാൻ തുടങ്ങിയിട്ടുണ്ടെന്നും തന്റെ ഇമോഷൻസിനെ സംഗീതത്തിലൂടെ ആവിഷ്കരിക്കാനാണ് ശ്രമിക്കുന്നതെന്നും ജേക്ക് പറഞ്ഞു. സംഗീതത്തിന് ഭാഷാ അതിർവരമ്പുകൾ ഇല്ലെന്നും അതുകൊണ്ട് തന്നെ തന്റെ ക്രിയേറ്റിവിറ്റിയിലൂടെ ലോകമെമ്പടുമുള്ള ഫാൻസുമായി കൂടുതൽ കണക്ട് ചെയ്യാൻ കഴിയുമെന്നും താരം വിശ്വസിക്കുന്നു. സംഗീത ലോകത്ത് ഇത് ജേക്കിന്റെ ഒരു 'മെയിൻ ക്യാരക്ടർ' ഇറ ആയിരിക്കുമെന്നാണ് എൻജീൻസ് (ENGENEs) വിലയിരുത്തുന്നത്.

ഐഡൽ ലൈഫിലെ പ്രഷർ

കെ-പോപ്പ് ഇൻഡസ്ട്രിയിലെ ഗ്ലിറ്ററിനും ഗ്ലാമറിനും അപ്പുറമുള്ള ചില കടുത്ത യാഥാർത്ഥ്യങ്ങളെക്കുറിച്ചും ജേക്ക് സംസാരിച്ചു. 24 മണിക്കൂറും ക്യാമറയ്ക്ക് മുന്നിലായിരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എപ്പോഴും പെർഫെക്റ്റ് ആയിരിക്കണം എന്ന പ്രഷറും ഫാൻസിന്റെ ഹൈ എക്സ്പെക്റ്റേഷൻസിനൊപ്പം എത്താനുള്ള പരിശ്രമവും വലിയ വെല്ലുവിളിയാണ്. വിഷ്വൽസിനേക്കാൾ ഉപരിയായി ഇതിനു പിന്നിലെ കഠിനമായ 'ഗ്രൈൻഡ്' ആണ് ഒരു ആർട്ടിസ്റ്റിനെ രൂപപ്പെടുത്തുന്നത് എന്ന് ജേക്ക് ഓർമ്മിപ്പിക്കുന്നു.

ഗ്ലോബൽ വൈബ്

ഓസ്‌ട്രേലിയയിൽ വളർന്ന സാഹചര്യം ജേക്കിന്റെ സംഗീത കാഴ്ചപ്പാടുകളെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. വെസ്റ്റേൺ മ്യൂസിക് വൈബും കെ-പോപ്പിന്റെ തനതായ എനർജിയും ബ്ലെൻഡ് ചെയ്തുള്ള ജേക്കിന്റെ പുതിയ മ്യൂസിക് പരീക്ഷണങ്ങൾ ഇൻഡസ്ട്രിയിൽ വലിയ തരംഗമാകും. തന്റെ ഭയത്തെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും ജേക്ക് നടത്തിയ തുറന്നുപറച്ചിലുകൾ താരത്തിന് ജെൻ സി ഫാൻസിനിടയിൽ വലിയ സ്വീകാര്യതയാണ് നൽകുന്നത്. ഒരു പെർഫെക്റ്റ് ഐഡൽ എന്നതിലുപരി ഒരു റിയൽ ഹ്യൂമൻ ആയിരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ജേക്ക് വ്യക്തമാക്കുന്നു.

എൻഹൈപ്പന്റെ വരാനിരിക്കുന്ന പ്രോജക്റ്റുകളിൽ ജേക്കിന്റെ ക്രിയേറ്റീവ് ടച്ച് ഉള്ള വർക്കുകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. സംഗീതത്തോടുള്ള ഈ ഡെഡിക്കേഷൻ വരും കാലങ്ങളിൽ കെ-പോപ്പ് വേൾഡിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ഉറപ്പാണ്. ജേക്ക് ഈസ് ലിറ്ററലി സ്ലേയിംഗ് ഇൻ ഹിസ് ന്യൂ ഇറ. പ്രൊഡ്യൂസർ ജേക്കിന്റെ ഈ പുതിയ മാജിക് കാണാൻ കാത്തിരിക്കുകയാണ് ഗ്ലോബൽ മ്യൂസിക് വേൾഡ്. സ്റ്റേ ട്യൂൺഡ് ഗയ്സ്, ദ ബെസ്റ്റ് ഈസ് യെറ്റ് ടു കം!.

 

PREV
Read more Articles on
click me!

Recommended Stories

'ഒരു പടമുണ്ട്, രക്ഷപ്പെടുത്തണമെന്ന് ദിലീപേട്ടൻ വിളിച്ചുപറഞ്ഞു..'; ഭ.ഭ.ബയെ കുറിച്ച് ഗോപി സുന്ദർ
'ശാന്തമീ രാത്രിയിൽ വാദ്യഘോഷാദികൾ' കൊണ്ടുവന്ന വെങ്കിടേഷ്; തൊണ്ണൂറുകളിലെ ഗന്ധർവ്വ സംഗീതത്തിന് വിട