ഗിരീഷ് പുത്തഞ്ചേരിയുടെ വരികളില്‍ ഒരു പാട്ട് കൂടി, ഷഹബാസ് അമന്‍ ആലപിച്ച ഗാനമെത്തി

By Web TeamFirst Published Jun 21, 2020, 4:36 PM IST
Highlights

2003ല്‍ പ്രീ പ്രൊഡക്ഷൻ ആരംഭിച്ച് 2019ലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ഗിരീഷ് പുത്തഞ്ചേരിയുടേതായി ഏറ്റവും ഒടുവിലായി പുറത്തിറങ്ങുന്ന വരികളാണ് ഇത്.

ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നതും പാടിയിരിക്കുന്നതും ഷഹബാസ് അമന്‍. 'പക്ഷികള്‍ക്ക് പറയാനുള്ളത്' എന്ന സിനിമയിലെ വീഡിയോഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. 2003ല്‍ പ്രീ പ്രൊഡക്ഷൻ ആരംഭിച്ച് 2019ലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ഗിരീഷ് പുത്തഞ്ചേരിയുടേതായി ഏറ്റവും ഒടുവിലായി പുറത്തിറങ്ങുന്ന വരികളാണ് ഇത്. ഷഹബാസ് അമൻ ആദ്യമായി സംഗീത സംവിധാനം ചെയ്ത ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. 

സുധ രാധിക സംവിധാനം ചെയ്ത ചിത്രത്തിൽ യുവ നടൻ ഡോ. അമർ രാമചന്ദ്രനാണ് മുഖ്യ വേഷത്തിൽ എത്തുന്നത്. ചൈൽഡ്‌ അബ്യൂസ്‌ കാരണമായ സ്വഭാവ പരിണാമങ്ങളെയും ദുരന്തങ്ങളെയും പ്രമേയമാക്കിയ ചിത്രമാണ് പക്ഷികൾക്ക് പറയാനുള്ളത്. റ്റാക്സിഡെർമ്മിസ്റ്റായ (മൃഗത്തോല്‍ സ്റ്റഫ് ചെയ്‍ത് ജീവനുള്ള മൃഗാകൃതിയാക്കുന്നയാള്‍) മുഹമ്മദ് ജഹാന്‍, നർത്തകിയായ ഇന്ദുലേഖ (സരിത കുക്കു), ഇവരുടെ  മകളായ മീനാക്ഷി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. മകളായി നീലാഞ്ജന വേഷമിട്ടിരിക്കുന്നു. മുഹമ്മദ് എ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ജിനു ശോഭ. 

click me!