"കൂകിപ്പായും തീവണ്ടി പോലെ"; ഡാൻസ് പാർട്ടിയിലെ പുതിയ ഗാനം പുറത്തിറങ്ങി

By Web TeamFirst Published Nov 28, 2023, 9:30 PM IST
Highlights

രാഹുൽ രാജ് ഈണം നൽകിയ നാല് പാട്ടുകളും , ബിജിബാൽ സംഗീതം നൽകിയ ഒരു ഗാനവും ചിത്രത്തിൽ ഉണ്ട്. ഡിസംബറിൽ ഡാൻസ്പാർട്ടി  തീയ്യേറ്ററുകളിലേക്ക് എത്തും.

കൊച്ചി: വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രദ്ധ ഗോകുൽ എന്നിവർ മുഖ്യവേഷത്തിൽ എത്തുന്ന ഡാൻസ്  പാർട്ടിയിലെ കൂകിപ്പായും തീവണ്ടി പോലെ എന്ന ഗാനം പുറത്തിറങ്ങി. വി3കെ സംഗീത സംവിധാനം ചെയ്ത ഈ പാട്ട് പാടിയത് ജാസി ഗിഫ്റ്റ്, മോഹ, വി3കെ എന്നിവർ ചേർന്നാണ്. ഗാനരചന എ. കെ മേനൻ, സോഹൻ സീനുലാൽ എന്നിവർ  ആണ്. ചിത്രത്തിലെ നാലാമത്തെ ഗാനം ആണ് ഇപ്പോൾ പുറത്തിറങ്ങിയത്. ആദ്യ മൂന്ന് ഗാനങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരുന്നു.

ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ  സോഹൻ സീനുലാൽ സംവിധാനം ചെയ്ത് റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ നിർമ്മമ്മിച്ച ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, ജൂഡ് ആന്റണി, പ്രയാഗ മാർട്ടിൻ,ലെന ശ്രദ്ധ ഗോകുൽ, ഫക്രു, സാജു നവോദയ പ്രീതി രാജേന്ദ്രൻ,  തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മനോരമ മ്യൂസിക്കാണ് ഗാനങ്ങളുടെ അവകാശം സ്വന്തമാക്കിയിട്ടുള്ളത്.

രാഹുൽ രാജ് ഈണം നൽകിയ നാല് പാട്ടുകളും , ബിജിബാൽ സംഗീതം നൽകിയ ഒരു ഗാനവും ചിത്രത്തിൽ ഉണ്ട്. ഡിസംബറിൽ ഡാൻസ്പാർട്ടി  തീയ്യേറ്ററുകളിലേക്ക് എത്തും.

,ബിനു തൃക്കാക്കര, മെക്കാർട്ടിൻ, അഭിലാഷ് പട്ടാളം, നാരായണൻകുട്ടി, ജോളി ചിറയത്ത്, അമര എസ് പല്ലവി,സംജാദ് ബ്രൈറ്റ്, ഫൈസൽ, ഷിനിൽ, ഗോപാൽജി, ജാനകി ദേവി,  ജിനി, സുശീൽ, ബിന്ദു, ഫ്രെഡ്‌ഡി, അഡ്വ. വിജയകുമാർ, ഗോപാലകൃഷ്ണൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബിനു കുര്യൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റിങ് വി സാജനാണ്. ആർട്ട്‌ - സതീഷ് കൊല്ലം, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റും - അരുൺ മനോഹർ, സൗണ്ട് ഡിസൈൻ - ഡാൻ ജോസ് , പ്രൊഡക്ഷൻ കണ്ട്രോളർ - സുനിൽ ജോസ്, മധു തമ്മനം, കോ ഡയറക്ടർ - പ്രകാശ് കെ മധു, പ്രൊജക്ട് കോർഡിനേറ്റർ -ഷഫീക്ക് കെ. കുഞ്ഞുമോൻ, ഫിനാൻസ് കൺട്രോളർ- മാത്യു ജെയിംസ്, ഡിസൈൻസ് - കോളിൻസ് ലിയോഫിൽ, പി.ആർ സ്ട്രാറ്റജി & മാർക്കറ്റിംഗ് - കണ്ടന്റ് ഫാക്ടറി മീഡിയ എൽഎൽപി, പിആർ &  മാർക്കറ്റിംഗ്-  വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പി.ആർ. ഒ- എ. എസ്. ദിനേശ്, വാഴൂർ ജോസ്.  സെൻട്രൽ പിക്ചേഴ്സ് ചിത്രം വിതരണം ചെയ്യുന്നു.

'എൻറെ പ്രിയപ്പെട്ടതെല്ലാം ഒറ്റ ഫ്രെയിമിൽ', സന്തോഷം പങ്കിട്ട് അഞ്ജലി ശരത്ത്

'രേഖകള്‍ തയ്യാര്‍' : തൃഷയ്ക്കെതിരെ മനനഷ്ടത്തിന് കേസ് കൊടുക്കാന്‍ മന്‍സൂര്‍ അലി ഖാന്‍

click me!