സംഗീതം ഗോപി സുന്ദർ; 31 ഗാനങ്ങളുമായി 'കൊറഗജ്ജ' വരുന്നു, പാൻ ഇന്ത്യൻ പടത്തിന്റെ ഓഡിയോ ലോഞ്ച്

Published : Nov 15, 2025, 11:54 AM IST
Koragajja

Synopsis

തുളുനാട്ടിലെ ദൈവമായ കൊറഗജ്ജയുടെ 800 വർഷം പഴക്കമുള്ള ഐതിഹ്യം പറയുന്ന പാൻ-ഇന്ത്യൻ ചിത്രം "കൊറഗജ്ജ"യുടെ ഓഡിയോ ലോഞ്ച് മംഗളൂരുവിൽ നടന്നു. സുധീർ അട്ടാവർ സംവിധാനം ചെയ്യുന്ന ചിത്രം മലയാളമടക്കം ആറ് ഭാഷകളിലാണ് ഒരുങ്ങുന്നത്.

പാൻ ഇന്ത്യൻ ചിത്രം "കൊറഗജ്ജ"യുടെ ഗംഭീര ഓഡിയോ ലോഞ്ച് മംഗളൂരുവിൽ വെച്ച് നടന്നു. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് വമ്പൻ തുകയ്ക്ക് സി മ്യൂസിക് സ്വന്തമാക്കി. ത്രിവിക്രമ സിനിമാസിന്റെ ബാനറിൽ ത്രിവിക്രമ സഫല്യയാണ് ചിത്രം നിർമ്മിക്കുന്നത്. സക്സസ് ഫിലിംസിന്റെ വിദ്യാധർ ഷെട്ടിയും ഈ സംരംഭത്തിന്റെ ഭാഗമാകുന്നുണ്ട്. സാഹിത്യ അക്കാദമി അവാർഡ് ജേതാവായ സുധീർ അട്ടാവർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കർണാടകയിലെ കറാവളി ഭാഗത്തെ (തുളുനാട്ടിലെ) ദൈവാരാധനയുടെ പ്രധാന ദേവതകളിൽ ഒന്നായ കൊറഗജ്ജ ദൈവത്തിന്റെ അവിശ്വസനീയമായ കഥയാണ് ചിത്രം പറയുന്നത്. കേരളത്തിലെ മുത്തപ്പന്റെ കഥയുമായി കൊറഗജ്ജക്ക് സാമ്യത ഉണ്ട്.800വർഷങ്ങൾക്ക് മുമ്പാണ് ചിത്രത്തിന് ആസ്പദമായ കഥ നടക്കുന്നത്. കന്നട, ഹിന്ദി,തമിഴ്, തെലുങ്ക്, മലയാളം തുളു എന്നീ ആറു ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.

ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് ഗോപി സുന്ദർ ആണ്. 31 ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. യക്ഷഗാനത്തോടുകൂടി പരമ്പരാഗത രീതിയിലുള്ള ഓഡിയോ ലോഞ്ച് ആയിരുന്നു നടന്നത്. തുടർന്ന് കർണാടക സംസ്ഥാന ഗാനം ആലപിച്ചു. പ്രശസ്ത നടൻ, നിർമ്മാതാവ്, സംവിധായകനുമായ ജയ് ജഗദീഷ്,ഭാര്യ വിജയലക്ഷ്മി സിംഗ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. 650ലധികം സിനിമകളിൽ അഭിനയിച്ച ജയ് ജഗദീഷ് വർഷങ്ങൾക്കു മുമ്പ് കൊറഗജ്ജ എന്ന സിനിമയുടെ ജോലികൾ ആരംഭിച്ചു എങ്കിലും ഒരു പ്രത്യേക ഭയം കാരണം ഉപേക്ഷിക്കേണ്ടി വന്നു എന്നത് ഓർമിച്ചു. അവരുടെ ബാനറിൽ ചിത്രീകരിച്ചെങ്കിലും ചിത്രം പൂർത്തിയാക്കാൻ കഴിഞ്ഞില്ല.

സക്സസ് ഫിലിംസാണ് പിന്നീട് കൊറഗജ്ജ ചിത്രീകരിച്ചത്. ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാനായി ചിത്രത്തിലെ താരങ്ങളും എത്തി.കൊറഗജ്ജയുടെ ആരാധനയുടെ ഭാഗമായി നടക്കുന്ന കൊലസേവയോടു കൂടിയാണ് ഓഡിയോ ലോഞ്ചിന്റെ ചടങ്ങുകൾ അവസാനിച്ചത്. ചിത്രത്തിൽ ബോളിവുഡ് താരം കബീർ ബേദി ഉദ്യാവര അരശു രാജാവിന്റെ വേഷത്തിൽ എത്തുന്നു. "കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ "എന്ന ചിത്രത്തിലൂടെ ഡോക്ടർ അമ്പിളി എന്ന കഥാപാത്രമായി മലയാളികൾക്ക് ഏറെ പരിചിതയായ ശ്രുതി കൃഷ്ണ ഭൈരകിയുടെ വേഷം ചെയ്യുന്നു.

കന്നടയിലെ പ്രമുഖ നടി ഭവ്യ, ഹോളിവുഡ് ബോളിവുഡ് സിനിമകളുടെ കൊറിയോഗ്രാഫറും പ്രശസ്ത ബോൾ ഡാൻസറുമായ സന്ദീപ് സോപാർക്കർ, അടൂർ ഗോപാലകൃഷ്ണന്റെ വിധേയൻ എന്ന സിനിമയിൽ അഭിനയിച്ച നവീൻ ഡി.പട്ടേൽ, പ്രശസ്ത നൃത്ത സംവിധായകൻ ഗണേഷ് ആചാര്യ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. മലയാള സിനിമയിലെ സാങ്കേതിക വിദഗ്ധർ അണിനിരക്കുന്ന ഒരു ചിത്രം എന്ന പ്രത്യേകതയും കൊറഗജ്ജക്കുണ്ട്. ഛായാഗ്രഹണം മനോജ് പിള്ള. എഡിറ്റിംഗ് ജിത് ജോഷ്, വിദ്യാദർ ഷെട്ടി. സൗണ്ട് ഡിസൈൻ ബിബിൻ ദേവ്. വി എഫ് എക്സ് ലെവൻ കുശൻ. കളറിസ്റ്റ് ലിജു പ്രഭാകർ. പി ആർ ഓ മഞ്ജു ഗോപിനാഥ്. കൊറിയോഗ്രാഫർ, പ്രശസ്ത ബോൾ ഡാൻസറുമായ സന്ദീപ് സോപാർക്കർ, നടിമാരായ ഭവ്യ, ശ്രുതി കൃഷ്ണ എന്നിവർക്കൊപ്പം സംവിധായകനും നിർമ്മാതാക്കളും.

PREV
Read more Articles on
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്