'സംഗീതത്തിന് എന്ത് ചാതുർവർണ്യം ? നഞ്ചമ്മക്ക് ലഭിച്ചത് അർഹിച്ച അംഗീകാരം': ഹരീഷ് ശിവരാമകൃഷ്ണൻ

By Web TeamFirst Published Jul 24, 2022, 10:30 AM IST
Highlights

നഞ്ചമ്മക്ക് മികച്ച പിന്നണി ​ഗായികയ്ക്ക് അം​ഗീകാരം ലഭിച്ചതിനെതിരെ ഗായകന്‍ ലിനു ലാല്‍ രം​ഗത്തെത്തിയിരുന്നു.

ദേശീയ ചലച്ചത്ര പുരസ്കാരം നഞ്ചമ്മക്ക്(Nanchiyamma) അർ​ഹതപ്പെട്ടതെന്ന് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ (Harish Sivaramakrishnan). സംഗീതത്തിന് എന്ത് ചാതുർവർണ്യമെന്നും ലളിതമായത് മോശവും കഠിനമായത് നല്ലതും എന്ന ഒരു വേർതിരിവ് സംഗീതത്തിൽ സാധ്യമല്ലെന്നും ഹരീഷ് പറയുന്നു. നഞ്ചമ്മക്ക് മികച്ച പിന്നണി ​ഗായികയ്ക്ക് അം​ഗീകാരം ലഭിച്ചതിനെതിരെ ലിനു ലാല്‍ (Linu Lal) രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹരീഷ് ശിവരാമകൃഷ്ണന്റെ പോസ്റ്റ്.

നഞ്ചമ്മ എന്ന ഗായിക യുടെ റെക്കോർഡ് ചെയ്യപ്പെട്ട ഗാനം , അവരുടെ സംഗീത ശാഖയിൽ വളരെ മികച്ച ഒന്നാണ് . ഒരുപക്ഷെ ആ തന്മയത്വത്തോടെ ആ ഗാനം മറ്റൊരാൾക്ക് പാടാനും കഴിയില്ല. അത് കൊണ്ടു തന്നെ അർഹിച്ച അംഗീകാരം ആണ് അവർക്ക് കിട്ടിയത്. ഗോത്ര വർഗ്ഗത്തിൽ പെട്ട വ്യക്തിക്ക് കൊടുത്ത എന്തോ ഔദാര്യം ആണെന്ന രീതിയിലും, ഗോത്ര വർഗ്ഗത്തിൽ ഉള്ള ഒരാളെ ഉദ്ധരിക്കാൻ കൊടുത്ത അവാര്ഡ് ആണ് ഇത് എന്ന രീതിയിലും ഉള്ള പ്രതികരണങ്ങളോട് വിയോജിക്കുന്നുവെന്നും ഹരീഷ് പറഞ്ഞു. 

ഹരീഷ് ശിവരാമകൃഷ്ണന്റെ വാക്കുകൾ

സംഗീതത്തിന് എന്ത് ചാതുർവർണ്യം ?

ലളിതമായത് മോശവും കഠിനമായത് നല്ലതും എന്ന ഒരു വേർതിരിവ് സംഗീതത്തിൽ സാധ്യമല്ല. വളരെ ലളിതമായ പലതും പാടാൻ വളരെ ബുദ്ധിമുട്ട് ആണ് താനും. കർണാടക സംഗീത അഭ്യാസം ഒരു നല്ല ട്രെയിനിങ് തന്നെ ആണ്, നല്ല ഗായകൻ ആവാൻ അത് ഏറെ സഹായിക്കുകയും ചെയ്യും.

പക്ഷെ ശാസ്ത്രീയ സംഗീതാഭ്യസനം കൊണ്ട് മാത്രം എല്ലാ സംഗീത ശാഖകളും നിശ്ശേഷം വഴങ്ങും എന്നത് വലിയ തെറ്റിദ്ധാരണ ആണ്. കർണാടക സംഗീതം പഠിച്ചാൽ എന്തും പാടാം എന്നൊക്കെ പണ്ട് പറഞ്ഞു പരത്തുന്നത് കണ്ടിട്ടുണ്ട് - തെറ്റ് ആണ് അത്. ഓരോ സംഗീത ശൈലിക്കും അതിന്റേതായ സവിശേഷ രീതികൾ ഉണ്ട്. വളരെ ശ്രമകരമായ ഒന്നാണ് ആ context switching . അസ്സലായി കർണാടക സംഗീതം പാടുന്ന പലർക്കും നന്നായി ഗസൽ പാടാൻ പറ്റില്ല. നന്നായി ഗസൽ പാടുന്ന പലർക്കും നാടൻ പാട്ടു പാടാൻ പറ്റില്ല.

'നഞ്ചിയമ്മ ഹൃദയം കൊണ്ട് പാടിയത് നൂറ് വർഷമെടുത്താലും പാടാനാകില്ല'; ലിനു ലാലിനെതിരെ അൽഫോൺസ്

നഞ്ചമ്മ എന്ന ഗായിക യുടെ റെക്കോർഡ് ചെയ്യപ്പെട്ട ഗാനം , അവരുടെ സംഗീത ശാഖയിൽ വളരെ മികച്ച ഒന്നാണ് . ഒരുപക്ഷെ ആ തന്മയത്വത്തോടെ ആ ഗാനം മറ്റൊരാൾക്ക് പാടാനും കഴിയില്ല. അത് കൊണ്ടു തന്നെ അർഹിച്ച അംഗീകാരം ആണ് അവർക്ക് കിട്ടിയത്.

melodyne , autotune എന്നിവ ഒക്കെ ഒരു നല്ല product ഉണ്ടാക്കാൻ ഉതകുന്ന സാങ്കേതിക മാർഗങ്ങൾ ആണ്. അത് കൊണ്ട് തന്നെ അവയുടെ ഉപയോഗം ആ നിലയ്ക്കാണ് കാണേണ്ടത്. നല്ല ഗായകനെ തിരഞ്ഞെടുക്കാൻ raw voice ഒന്നും അല്ലല്ലോ നോക്കുന്നത്? പിന്നെ നല്ല നടനെ തിരഞ്ഞെടുക്കാൻ make അപ്പ് ഉം ലൈറ്റിംഗ് ഉം ഇല്ലാത്ത footage അല്ലല്ലോ കാണുന്നത് . എത്ര റീടേക്ക് എടുത്തു എന്നും അന്വേഷിക്കാറില്ലല്ലോ ? അത് കൊണ്ട് തന്നെ finished product ഇന്നുള്ള അവാർഡ് നിർണ്ണയം തീർത്തും ആ product based ആയിരിക്കും.

ഏറ്റവും നല്ല പിന്നണി ഗായിക ആണ് നഞ്ചിയമ്മ എന്നാണു ജൂറി പറഞ്ഞത്. ഇന്ത്യ യിലെ ഏറ്റവും നല്ല ഗായിക എന്നല്ല.

Ps: ഗോത്ര വർഗ്ഗത്തിൽ പെട്ട വ്യക്തിക്ക് കൊടുത്ത എന്തോ ഔദാര്യം ആണെന്ന രീതിയിലും, ഗോത്ര വർഗ്ഗത്തിൽ ഉള്ള ഒരാളെ ഉദ്ധരിക്കാൻ കൊടുത്ത അവാര്ഡ് ആണ് ഇത് എന്ന രീതിയിലും ഉള്ള പ്രതികരണങ്ങളോട് വിയോജിപ്പ് . അവരുടെ തനത് സംഗീത ശാഖയിൽ വളരെ നല്ല ഒരു ഗായിക ആയത് കൊണ്ടാണ് അവർക്ക് ഈ അംഗീകാരം ലഭിച്ചത്

click me!