ഭാവന, റഹ്‍മാന്‍ ചിത്രത്തിന്‍റെ സംഗീതം ഹര്‍ഷവര്‍ദ്ധന്‍ രമേശ്വര്‍; ത്രില്ലടിപ്പിക്കാന്‍ 'അനോമി'

Published : Apr 07, 2025, 10:50 PM IST
ഭാവന, റഹ്‍മാന്‍ ചിത്രത്തിന്‍റെ സംഗീതം ഹര്‍ഷവര്‍ദ്ധന്‍ രമേശ്വര്‍; ത്രില്ലടിപ്പിക്കാന്‍ 'അനോമി'

Synopsis

റിയാസ് മാരാത്ത് രചനയും സംവിധാനവും

ഭാവന, റഹ്‍മാന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റിയാസ് മാരാത്ത് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് അനോമി. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒരു അപ്ഡേറ്റ് കൂടി പുറത്തെത്തിയിരിക്കുകയാണ്. പ്രശസ്ത സംഗീത സംവിധായകൻ ഹർഷവർദ്ധൻ രമേശ്വർ ആദ്യമായി മലയാളത്തിൽ എത്തുകയാണ് ഈ ചിത്രത്തിലൂടെ. അനിമൽ, കബീർ സിംഗ്, അർജുൻ റെഡ്ഡി എന്നീ ചിത്രങ്ങളിലൂടെ ഇന്ത്യ മുഴുവൻ ശ്രദ്ധ നേടിയ സംഗീത സംവിധായകനാണ് ഹർഷവർദ്ധൻ രമേശ്വർ. കഴിഞ്ഞ വർഷത്തെ മികച്ച സംഗീത സംവിധായകനുള്ള ഫിലിം ഫെയർ അവാർഡും ഐ ഐ എഫ് എ അവാർഡും ഹർഷവർദ്ധനായിരുന്നു.

ഭാവന ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നടി ഭാവന ആദ്യമായി നിർമാണ പങ്കാളിയാകുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട് അനോമിയിൽ. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ത്രില്ലർ ചിത്രമാണ് അനോമി. കോൺഫിഡൻ്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. റോയ് സി ജെ, ബ്ലിറ്റ്സ്ക്രീഗ് ഫിലിംസ്, എ പി കെ സിനിമ എന്നിവരാണ് ഭാവന ഫിലിം പ്രൊഡക്ഷൻസിനൊപ്പം നിർമാണത്തിലുള്ളത്. ദുൽഖർ സൽമാൻ ആണ് ചിത്രത്തിൻ്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത് വിട്ടത്.

സാങ്കേതികപരമായി ഏറെ പ്രത്യേകതകൾ നിറഞ്ഞൊരു ബിഗ് ബജറ്റ് ചിത്രമായിരിക്കും അനോമി. ഭാവനയ്ക്കും റഹ്മാനും ഒപ്പം വിഷ്ണു അഗസ്ത്യ, ബിനു പപ്പു, ഷെബിൻ ബെൻസൺ, അർജുൻ ലാൽ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. ധ്രുവങ്ങൾ പതിനാറ്, ഡിയർ കോമ്രേഡ് എന്നി ചിത്രങ്ങളിലൂടെ തെന്നിന്ത്യയിൽ ശ്രദ്ധ നേടിയ സുജിത്ത് സാരംഗാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. കളറിസ്റ്റ് മുംബൈയിൽ നിന്നുള്ള ലീഡിങ് ടെക്നീഷ്യൻ ജെ ഡി (ഗ്യാങ്സ് ഓഫ് വസേപ്പൂർ, ഹൈദർ, മുൾക്), എഡിറ്റിംഗ് കിരൺ ദാസ് (രോമാഞ്ചം, റോഷാക്ക്, ജോജി), വി എഫ് എക്സ് എഗ്ഗ് വൈറ്റ്, ഡിജി ബ്രിക്സ്, ആക്ഷൻ കോറിയോഗ്രഫി ആക്ഷൻ സന്തോഷ്, തവസി രാജ്, ഓഡിയോഗ്രഫി സിങ്ക് സിനിമ, കോസ്റ്റ്യൂം സമീറ സനീഷ്, ആർട്ട് അരുൺ ജോസ്, മേക്കപ്പ് അമൽ ചന്ദ്രൻ, സ്റ്റിൽസ് ശ്രീജിത്ത് ചെട്ടിപ്പടി. ഏഴ് ഷെഡ്യൂളുകളിലായി നൂറിൽ അധികം ദിവസം ചിത്രീകരിച്ച അനോമിയുടെ പ്രധാന ലൊക്കേഷൻസ് മുംബൈ, എറണാകുളം, പൊള്ളാച്ചി, കൊടൈക്കനാൽ, കോയമ്പത്തൂർ എന്നിവയായിരുന്നു.

ALSO READ : 'ഇതെങ്ങനെ ക്രിസ്ത്യാനികള്‍ക്ക് അപമാനമാകും'? 'എമ്പുരാനി'ലെ രംഗത്തെക്കുറിച്ച് തമ്പി ആന്‍റണി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്