"നേരിടാം നാടിനായി" അതിജീവന ഗാനവുമായി അനീഷ് അന്‍വര്‍; വീഡിയോ കാണാം

Published : May 08, 2020, 11:24 AM IST
"നേരിടാം നാടിനായി"  അതിജീവന ഗാനവുമായി അനീഷ് അന്‍വര്‍; വീഡിയോ കാണാം

Synopsis

അതിജീവനത്തിനായുള്ള പോരാട്ടത്തിൽ മുന്‍നിര പോരാളികളായ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ആദരം അര്‍പ്പിച്ചുകൊണ്ട് ഗാനം ഒരുക്കിയിരിക്കുകയാണ് സംവിധായകൻ അനീഷ് അന്‍വര്‍

ലോകത്താകമാനം കൊവിഡ് പ്രതിരോധത്തിലേർപ്പെട്ടിരിക്കുകയാണ് ആരോഗ്യപ്രവർത്തകർ. നിര്‍ണ്ണായകമായ സാഹചര്യത്തില്‍ ജീവന്‍ പോലും പണയപ്പെടുത്തിക്കൊണ്ടാണ് ഓരോ ആരോഗ്യപ്രവര്‍ത്തകരും പ്രവർത്തിക്കുന്നത്. അതിജീവനത്തിനായുള്ള പോരാട്ടത്തിൽ മുന്‍നിര പോരാളികളായ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ആദരം അര്‍പ്പിച്ചുകൊണ്ട് ഗാനം ഒരുക്കിയിരിക്കുകയാണ് സംവിധായകൻ അനീഷ് അന്‍വര്‍. ഹോപ് എന്ന പേരില്‍ നേരിടാം നാടിനായി എന്നു തുടങ്ങുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് വിഷ്ണു മോഹന്‍ സിത്താരയാണ്.

അനീഷ് അന്‍വര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. രഞ്ജിത്ത് ടച്ച്‌റിവറാണ് ക്യാമറയും എഡിറ്റിംഗും. ഷംല ഹംസയുടേതാണ് വരികള്‍. ഉണ്ണികൃഷ്ണന്‍ ടിടിയാണ് സ്കെച്ചുകൾ ചെയ്തിരിക്കുന്നത്. ആരോഗ്യ പ്രവർത്തകർക്ക് സംഗീതം കൊണ്ട് ഒരുക്കിയിരിക്കുന്ന ട്രിബ്യൂട്ടിന് സമൂഹമാധ്യമങ്ങളിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സക്കറിയയുടെ ഗര്‍ഭിണികള്‍, കുമ്പസാരം, ഗ്രാന്‍ഡ് ഫാദര്‍ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് അനീഷ് അന്‍വര്‍
 

PREV
click me!

Recommended Stories

ജസ്റ്റിൻ ട്രൂഡോയുമായി പ്രണയത്തിൽ, 'ഹാർഡ് ലോ‌ഞ്ചു'മായി കാറ്റി പെറി
വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ