ജോസ് ഫ്രാങ്ക്ളിന്‍റെ സംഗീതം; 'ഐസിയു'വിലെ ഗാനം പുറത്തിറക്കി മമ്മൂട്ടി

Published : Feb 18, 2026, 08:40 PM IST
icu malayalam movie song released by mammootty

Synopsis

ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന പുതിയ സസ്പെൻസ് ത്രില്ലർ ചിത്രം 'ഐ സി യു'വിലെ ആദ്യ ഗാനം മമ്മൂട്ടി പുറത്തിറക്കി

'താന്തോന്നി' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഐ സി യു'വിലെ ആദ്യ ഗാനം സോഷ്യൽ മീഡിയയിൽ പുറത്തിറക്കി മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടി. 'ഒരാളിലായ് മനം' എന്ന് തുടങ്ങുന്ന ഗാനം ബി.കെ ഹരിനാരായണൻ എഴുതി ജോസ് ഫ്രാങ്ക്ളിൻ സംഗീതം നൽകി സൂരജ് സന്തോഷ് ആണ് ആലപിച്ചിരിക്കുന്നത്. ബിബിൻ ജോർജും ബാബുരാജും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഒരു സസ്പെൻസ് ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. മിനി സ്റ്റുഡിയോയുടെ ബാനറിൽ ജെയിൻ പോൾ നിർമ്മിക്കുന്ന ചിത്രം ഫെബ്രുവരി റിലീസായാണ് ഒരുങ്ങുന്നത്.

തമിഴിൽ സൂര്യ നിർമ്മിച്ച 'ഉറിയടി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ വിസ്മയ ആണ് ഈ ചിത്രത്തിലെ നായിക. മുരളി ഗോപി, ശ്രീകാന്ത് മുരളി, മീര വാസുദേവ്, നവാസ് വള്ളിക്കുന്ന് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സന്തോഷ് കുമാറാണ് ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം: സി. ലോകനാഥൻ, സംഗീതം: ജോസ് ഫ്രാങ്ക്‌ളിൻ, എഡിറ്റിംഗ്: ലിജോ പോൾ, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു സുശീലൻ, കലാസംവിധാനം: ബാവ, സംഘട്ടനം: മാഫിയ ശശി, കോസ്റ്റ്യൂം ഡിസൈനർ: സ്റ്റെഫി സേവ്യർ, മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ: വിക്കി, കിഷൻ, ശബ്‍ദമിശ്രണം: എം.ആർ. രാജാകൃഷ്ണൻ, പി.ആർ.ഒ: എ.എസ്. ദിനേശ്, ആതിര ദിൽജിത്ത്.

PREV
Read more Articles on
click me!

Recommended Stories

ഇളയരാജയ്ക്ക് തിരിച്ചടി; സരിഗമയ്ക്ക് അവകാശമുള്ള 134 ഗാനങ്ങൾ ഉപയോഗിക്കുന്നതിൽ വിലക്ക്
വാലന്റൈൻ ദിനത്തിൽ സ്പോട്ടിഫൈയിൽ തകർപ്പൻ 'ഫാൻ വാർ'; 'ആർമി' ആണോ 'സ്റ്റേ' ആണോ യഥാർത്ഥ ബോസ്?