'രാജ കയ്യ വച്ചാ..' ; 'സ്‌ട്രേഞ്ചർ തിങ്സ്' നാലാം ഭാഗത്തിന് സംഗീതമൊരുക്കി ഇളയരാജ- വീഡിയോ

Published : May 25, 2022, 06:05 PM IST
'രാജ കയ്യ വച്ചാ..' ; 'സ്‌ട്രേഞ്ചർ തിങ്സ്' നാലാം ഭാഗത്തിന് സംഗീതമൊരുക്കി ഇളയരാജ- വീഡിയോ

Synopsis

സ്‌ട്രേഞ്ചർ തിങ്സിന്റെ നാലാമത്തെ സീസണിൽ രണ്ട് വോളിയമായാണ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുക

യൻസ് ഫിക്ഷൻ ഹൊറർ ഡ്രാമ വെബ് സീരീസായ സ്‌ട്രേഞ്ചർ തിങ്‌സിന്റെ(Stranger Things) നാലാം ഭാ​ഗത്തിൽ സം​ഗീതമൊരുക്കി ഇളയരാജ(Ilaiyaraaja). ഇളയ രാജ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. 'രാജ കയ്യ വച്ചാ.. സ്‌ട്രേഞ്ചാ പോനതില്ല' എന്നായിരുന്നു ഇളയരാജ വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചത്. 

നെറ്റ്ഫ്ലിക്സ് ഇന്ത്യ ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. 'തെൻട്രൽ വന്ത് തീണ്ടും പോത്...... ഒരു പക്ഷെ അപ്സൈഡ് ഡൗൺ ആയിരിക്കുമോ?' എന്നാണ് നെറ്റ്ഫ്ലിക്സ് ഇളയരാജയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തു കൊണ്ട് കുറിച്ചത്. ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്‌ട്രേഞ്ചർ തിങ്സിൽ ഇളയരാജ കൂടി ഭാ​ഗമായതോടെ ഏറെ ആവേശത്തിലാണ് പ്രേക്ഷകർ. 

സ്‌ട്രേഞ്ചർ തിങ്സിന്റെ നാലാമത്തെ സീസണിൽ രണ്ട് വോളിയമായാണ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുക. ആദ്യത്തെ വോളിയം മെയ് 27നും രണ്ടാം വോളിയം ജൂലൈ ഒന്നിനും റിലീസ് ചെയ്യും. മെയ് 27 ന് തമിഴിലും തെലുങ്കിലും സീരീസ് റിലീസ് ചെയ്യും.

PREV
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്