Latest Videos

ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിക്കാന്‍ 'ജൂജൂബി'; 'ജയിലറി'നെ മൂന്നാം ഗാനവും എത്തി

By Web TeamFirst Published Jul 26, 2023, 11:44 PM IST
Highlights

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മാണം

തമിഴ് സിനിമയില്‍ നിലവില്‍ ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രങ്ങളിലൊന്നാണ് ജയിലര്‍. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആദ്യ രണ്ട് ഗാനങ്ങളും വൈറല്‍ ആയിരുന്നു. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. ഇപ്പോഴിതാ ജയിലറിനുവേണ്ടി അനിരുദ്ധ് ഒരുക്കിയ മൂന്നാമത്തെ ഗാനവും പുറത്തെത്തിയിരിക്കുകയാണ്. ജൂജൂബി എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സൂപ്പര്‍ സുബു ആണ്. ധീ, അനിരുദ്ധ് രവിചന്ദര്‍, അനന്തകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. 

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ജയിലർ ഓഗസ്റ്റ് 10നാണ് തിയറ്ററുകളില്‍ എത്തുന്നത്. ചിത്രത്തില്‍ അതിഥിവേഷത്തില്‍ മോഹന്‍ലാലും എത്തുന്നു എന്നത് മലയാളികളായ സിനിമാപ്രേമികളെ സംബന്ധിച്ച് ആവേശം പകരുന്ന കാര്യമാണ്. രജനിയും മോഹന്‍ലാലും ആദ്യമായാണ് സ്ക്രീനില്‍ ഒരുമിച്ചെത്തുന്നത്. രജനിയുടെ കരിയറിലെ 169-ാം ചിത്രമാണ് ജയിലർ. മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്.

കേരളത്തിലെ വിതരണാവകാശം ഗോകുലം ഗോപാലന്‍റെ ശ്രീ ഗോകുലം മൂവീസിനാണ്. ലോകേഷ് കനകരാജ്- വിജയ് ചിത്രം ലിയോയും കേരളത്തില്‍ വിതരണം ചെയ്യുന്നത് ശ്രീ ഗോകുലം മൂവീസ് ആണ്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ. തമന്നയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. വിജയ് നായകനായെത്തിയ ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം നെൽസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലർ. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ ഡയറക്ടര്‍. വിജയ് കാർത്തിക് കണ്ണനാണ് ഛായാഗ്രാഹണം. രമ്യ കൃഷ്ണൻ, വിനായകൻ, ശിവ്‌രാജ് കുമാർ, ജാക്കി ഷ്റോഫ്, സുനിൽ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പി ആർ ഒ - ശബരി.

ALSO READ : എന്തുകൊണ്ട് എപ്പോഴും ഈ ചിരി? ചിത്ര ഏറ്റവും കൂടുതല്‍ കേട്ട ചോദ്യം

tags
click me!