ഷഹബാസ് അമന്റെ ശബ്ദത്തിൽ ‘ആകാശമായവളേ..‘; ശ്രദ്ധനേടി വെള്ളത്തിലെ ​ലിറിക്കൽ വീഡിയോ

Web Desk   | Asianet News
Published : Jan 22, 2021, 01:24 PM IST
ഷഹബാസ് അമന്റെ ശബ്ദത്തിൽ ‘ആകാശമായവളേ..‘; ശ്രദ്ധനേടി വെള്ളത്തിലെ ​ലിറിക്കൽ വീഡിയോ

Synopsis

കഴിഞ്ഞ വര്‍ഷം വിഷു റിലീസ് ആയി തീയറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം കൊവിഡ് കാരണം മാറ്റിവെക്കേണ്ടിവരികയായിരുന്നു. 

ത്ത് മാസത്തെ ഇടവേളയ്ക്കുശേഷം തീയറ്ററുകളിലേക്ക് ഒരു പുതിയ മലയാളചിത്രം എത്തിയിരിക്കുകയാണ്. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത് ജയസൂര്യ നായകനാകുന്ന വെള്ളം എന്ന ചിത്രമാണ് ആദ്യം എത്തുന്ന സിനിമ.  ഇപ്പോഴിതാ ചിത്രത്തിലെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകർ.

ആകാശമായവളേ എന്ന തുടങ്ങുന്ന ​ഗാനം ആലപിച്ചിരിക്കുന്നത്. ഷഹബാസ് അമാനാണ്. നിധിഷ് നാദേരിയുടെ വരികൾക്ക് സം​ഗീതം പകർന്നിരിക്കുന്നത് ബിജിബാലാണ്. പുറത്തിറങ്ങിയതിന് പിന്നാലെ മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ‘ബിജിബാൽ ഷഹബാസ് മാജിക്, ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്നു ശബ്ദം, മനോഹരമായ വരികൾ അതി മനോഹരമായി ഷഹബാസ് പാടി‘ എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകൾ. 

'ക്യാപ്റ്റനു'ശേഷം പ്രജേഷും ജയസൂര്യയും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ ശ്രദ്ധ നേടിയ പ്രോജക്ട് ആണ് വെള്ളം. പേര് സൂചിപ്പിക്കുന്നതുപോലെ മദ്യാസക്തിയുള്ള ഒരു മനുഷ്യന്‍റെ കഥയാണ് ചിത്രം പറയുന്നത്. മുരളി നമ്പ്യാര്‍ എന്നാണ് ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.

കഴിഞ്ഞ വര്‍ഷം വിഷു റിലീസ് ആയി തീയറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം കൊവിഡ് കാരണം മാറ്റിവെക്കേണ്ടിവരികയായിരുന്നു. സംയുക്തമേനോൻ, സ്നേഹ പാലിയേരി എന്നിവരാണ് നായികമാർ. സിദ്ദിഖ്, ശ്രീലക്ഷ്മി, ബാബു അന്നൂർ, സന്തോഷ് കീഴാറ്റൂർ, ബൈജു, നിർമൽ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു , ജിൻസ് ഭാസ്കർ, പ്രിയങ്ക, വെട്ടുകിളി പ്രകാശ്, മിഥുൻ, ബാല ശങ്കർ, സിനിൽ സൈനുദ്ദീൻ, അധീഷ് ദാമോദർ, സതീഷ് കുമാർ, ശിവദാസ് മട്ടന്നൂർ എന്നിവർക്കൊപ്പം ഇന്ദ്രൻസ് അതിഥി വേഷത്തിലും എത്തുന്നു.

PREV
click me!

Recommended Stories

വല്ലാത്ത ഫീലിംഗ്, വിന്റേജ് തമിഴ് സോം​ഗ് ടച്ച്; നൊസ്റ്റാൾജിയ സമ്മാനിച്ച് കളങ്കാവലിലെ 'എൻ വൈഗയ്'
ജസ്റ്റിൻ ട്രൂഡോയുമായി പ്രണയത്തിൽ, 'ഹാർഡ് ലോ‌ഞ്ചു'മായി കാറ്റി പെറി