Kaathuvaakula Rendu Kaadhal song : വിഘ്‍നേഷിന്‍റെ സംവിധാനത്തില്‍ നയന്‍താര, വിജയ് സേതുപതി; 'കാതുവാക്കിലെ' ഗാനം

Published : Jan 03, 2022, 06:36 PM IST
Kaathuvaakula Rendu Kaadhal song : വിഘ്‍നേഷിന്‍റെ സംവിധാനത്തില്‍ നയന്‍താര, വിജയ് സേതുപതി; 'കാതുവാക്കിലെ' ഗാനം

Synopsis

അനിരുദ്ധ് രവിചന്ദറിന്‍റെ സംഗീതം

നയന്‍താര (Nayanthara), വിജയ് സേതുപതി (Vijay Sethupathi), സാമന്ത (Samantha) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഘ്‍നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാതുവാക്കിലെ രണ്ടു കാതല്‍' (Kaathuvaakula Rendu Kaadhal). സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോസുമായി ചേര്‍ന്ന് റൗഡി പിക്ചേഴ്സിന്‍റെ ബാനറില്‍ നയന്‍താരയും വിഘ്‍നേഷ് ശിവനും തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ ഒരു ലിറിക്കല്‍ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംപിടിച്ചിട്ടുള്ള നിരവധി ഫാസ്റ്റ് നമ്പരുകളുടെ പേരില്‍ കൈയടി നേടിയിട്ടുള്ള അനിരുദ്ധ് ഈണം നല്‍കിയ മെലഡിയാണ് ഈ ഗാനം.

'നാന്‍ പിഴൈ' എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിഘ്‍നേഷ് തന്നെയാണ്. സാഷ തിരുപ്പതിയും രവി ജിയുമാണ് ആലപിച്ചിരിക്കുന്നത്. ത്രികോണ പ്രണയകഥ പറയുന്ന ചിത്രത്തില്‍ റാംബോ എന്ന കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. നയന്‍താര 'കണ്‍മണി'യായും സാമന്ത 'ഖദീജ'യായും എത്തുന്നു. നയന്‍താരയും സാമന്തയും ആദ്യമായാണ് ഒരുമിച്ച് അഭിനയിക്കുന്നത്. വിഘ്‍നേഷ് ശിവന്‍റെ നാലാമത്തെ ചിത്രമാണിത്. കല മാസ്റ്റര്‍, റെഡിന്‍ കിംഗ്സ്ലി, ലൊല്ലു സഭാ മാരന്‍, ഭാര്‍ഗവ്, ശ്രീശാന്ത് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ് ആര്‍ കതിര്‍, വിജയ് കാര്‍ത്തിക് കണ്ണന്‍ എന്നിവരാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. പിആർഒ ആതിര ദിൽജിത്ത്.

PREV
click me!

Recommended Stories

ഷഹബാസ് അമന്‍റെ ആലാപനം; 'മിണ്ടിയും പറഞ്ഞും' സോംഗ് എത്തി
'കണ്ടെടാ ആ പഴയ നിവിനെ..'; ​തകർപ്പൻ ഡാൻസുമായി പ്രീതി മുകുന്ദും; 'സർവ്വം മായ'യിലെ ആദ്യ​ഗാനം ഹിറ്റ്