മനു മഞ്ജിത്തിന്‍റെ വരികള്‍, മിനേഷ് തമ്പാന്‍റെ സംഗീതം; 'ലര്‍ക്കി'ലെ ഗാനമെത്തി

Published : Jun 30, 2026, 01:55 PM IST
Kaattile Kombante LURK Movie Song Video

Synopsis

എം എ നിഷാദ് സംവിധാനം ചെയ്യുന്ന 'ലർക്ക്' എന്ന ചിത്രത്തിലെ 'കാട്ടിലെ കൊമ്പന്‍റെ' എന്ന പുതിയ ഗാനം പുറത്തിറങ്ങി.

എം എ നിഷാദ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ലര്‍ക്ക് എന്ന ചിത്രത്തിലെ ഗാനമെത്തി. കാട്ടിലെ കൊമ്പന്‍റെ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. മിനേഷ് തമ്പാന്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. സുദീപ് കുമാര്‍, നസീര്‍ മിന്നലെ, എം എ നിഷാദ് എന്നിവരാണ് ആലപിച്ചിരിക്കുന്നത്. മനുഷ്യനും മൃഗങ്ങളുമായുള്ള സംഘർഷത്തിന്റെ കഥ പറയുന്ന ചിത്രമാണ് 'ലർക്ക്'. പതിയിരിക്കുക എന്നർത്ഥമുള്ള 'ലർക്ക്' എന്ന പേരിൽ തന്നെ കൌതുകമുണർത്തുന്ന സിനിമ ഒട്ടേറെ ചോദ്യങ്ങളും ഉയർത്തുന്നു എന്നാണ് ചലച്ചിത്രോത്സവങ്ങളിൽ നിന്നുള്ള റിപ്പോർട്ട്.

കേരളാ ടാക്കീസിന്റെ ബാനറിൽ ആർ. ഹരികുമാർ അവതരിപ്പിക്കുന്ന ചിത്രമാണിത്. ഗാനങ്ങൾ അവതരിപ്പിക്കുന്നത് മനോരമ മ്യൂസിക്ക് ആണ്. ജൂലൈയിൽ തിയേറ്ററുകളിലെത്തുന്ന 'ലർക്ക്' ഇതിനോടകം വിവിധ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ ഇടം നേടിക്കഴിഞ്ഞു. സിലോൺ, കർണാടക ചലച്ചിത്രോത്സവങ്ങളിൽ എം.എ. നിഷാദ് മികച്ച നടനുള്ള പുരസ്കാരം നേടിയപ്പോൾ, മധ്യപ്രദേശ് വിന്ധ്യാ ചലച്ചിത്രോത്സവത്തിൽ ടി.ജി. രവി മികച്ച സഹനടനായും തെരഞ്ഞെടുക്കപ്പെട്ടു. ഇതോടൊപ്പം തന്നെ വിപിൻ മണ്ണൂർ ചിത്രസംയോജനത്തിനും ഗണേശ് മാരാർ ശബ്ദമിശ്രണത്തിനും പുരസ്കാരങ്ങൾ നേടി. അനുമോൾ അവതരിപ്പിക്കുന്ന ലക്ഷ്മി എന്ന കഥാപാത്രം ചലച്ചിത്രോത്സവങ്ങളിൽ ഏറെ ചർച്ചയായിരുന്നു. മനുഷ്യന്റെ യഥാർത്ഥ ശത്രുവായി പതിയിരിക്കുന്നത് ആരെന്ന ചോദ്യമാണ് ലർക്ക് ഉയർത്തുന്നത്.

സൈജു കുറുപ്പ്, അജു വർഗീസ്, പ്രശാന്ത് അലക്സാണ്ടർ, ടി.ജി. രവി, അനുമോൾ, മഞ്ജു പിള്ള, സരിതാ കുക്കു, ജാഫർ ഇടുക്കി, സുധീർ കരമന, പ്രശാന്ത് മുരളി, ബിജു സോപാനം, സോഹൻ സീനുലാൽ, സജി സോമൻ, വിജയ് മേനോൻ, കുമാർ സുനിൽ, വിനോദ് കെടാമംഗലം, റെജു ശിവദാസ്, ബിജു കാസിം, ഫിറോസ് അബ്ദുള്ള, സ്മിനു സിജോ, മുത്തുമണി, ബിന്ദു പ്രദീപ്, രമ്യാ പണിക്കർ, നീതാ മനോജ്‌, ഷീജാ വക്കപ്പാടി തുടങ്ങിയ അഭിനേതാക്കൾ അണിനിരക്കുന്ന ചിത്രത്തിൽ സംവിധായകൻ എം.എ നിഷാദും ഒരു പ്രധാന വേഷത്തിലെത്തുന്നു. പ്രദർശനത്തിനെത്തിക്കുന്നത് മാൻ മീഡിയയാണ്.

കഥ, സംവിധാനം: എം.എ. നിഷാദ്, തിരക്കഥ, സംഭാഷണം: ജുബിൻ ജേക്കബ്, ഛായാഗ്രഹണം: രജീഷ് രാമൻ, ചിത്രസംയോജനം: വിപിൻ മണ്ണൂർ, ചമയം: സജി കാട്ടാക്കട, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, കലാസംവിധാനം: ത്യാഗു തവനൂർ, പശ്ചാത്തലസംഗീതം: പ്രകാശ് അലക്സ്, ശബ്ദലേഖനം: ജുബിൻ രാജ്, ശബ്ദമിശ്രണം: ഗണേഷ് മാരാർ, പിആര്‍ഒ വാഴൂർ ജോസ്.

PREV
Read more Articles on
click me!

Recommended Stories

ഭരത് മഞ്ജിരാജുവിന്‍റെ സം​ഗീതം; 'ഓ സുകുമാരി'യിലെ ​ഗാനം എത്തി
പൃഥ്വിരാജ് ചിത്രത്തിന് ജേക്സ് ബിജോയിയുടെ മ്യൂസിക്; 'ഐ നോബഡി'യിലെ ആദ്യ ​ഗാനം എത്തി