ജീവാംശമായി പാടി സംഗീത സംവിധായകനെയും പാട്ടിലാക്കി കുഞ്ഞ് നിരഞ്‍ജന- വീഡിയോ

Web Desk   | Asianet News
Published : Apr 16, 2020, 08:33 PM IST
ജീവാംശമായി പാടി സംഗീത സംവിധായകനെയും പാട്ടിലാക്കി കുഞ്ഞ് നിരഞ്‍ജന- വീഡിയോ

Synopsis

കുഞ്ഞ് നിരഞ്‍ജന ജീവാംശമായി പാടുന്നതിന്റെ വീഡിയോ സംഗീത സംവിധായകൻ കൈലാസ് മേനോൻ തന്നെയാണ് ഷെയര്‍ ചെയ്‍തിരിക്കുന്നത്.

യുവ സംഗീത സംവിധായകരില്‍ ശ്രദ്ധേയനാണ് കൈലാസ് മേനോൻ. തീവണ്ടി എന്ന സിനിമയിലെ ജീവാംശമായി എന്ന ഗാനം വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൈലാസ് മേനോന്റെ ഗാനങ്ങള്‍ ഒക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.  ഇപ്പോഴിതാ തന്റെ ഗാനം ഒരു കൊച്ച് കുഞ്ഞ് പാടിയതാണ് കൈലാസ് മേനോൻ ഷെയര്‍ ചെയ്‍തിരിക്കുന്നത്. തന്നെ അദ്ഭുതപ്പെടുത്തിയെന്ന് കൈലാസ് മേനോൻ പറയുന്നു.

വളരെ മികച്ച രീതിയില്‍ കുഞ്ഞ് പാടിയെന്ന് കൈലാസ് മേനോൻ പറയുന്നു.  പെര്‍ഫെക്റ്റോടെയാണ് കുട്ടി പാടിയതെന്നും ഭാവം മികച്ചതാണെന്നും കൈലാസ് മേനോൻ പറയുന്നു. നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നതും.  കുഞ്ഞിന്റെ വിലാസം കണ്ടുപിടിച്ചെന്നും കൈലാസ് മേനോൻ പറയുന്നുണ്ട്. കൊച്ചിയിലെ നിഷാ ഗോപാലന്റെ മകള്‍ നിരഞ്‍ജനയാണ് പാട്ടുപാടിയിരിക്കുന്നത്.

PREV
click me!

Recommended Stories

പ്രവാസത്തിന്റെ ചൂടില്‍ മഴയായി പെയ്യുന്ന പ്രണയത്തിന്റെ ഓര്‍മയ്ക്ക്; 'മിണ്ടിയും പറഞ്ഞും' സിനിമയിലെ ഗാനം പുറത്തിറങ്ങി
തെലുങ്ക് പടത്തിൽ തകർപ്പൻ ​ഡാൻസുമായി അനശ്വര രാജൻ; 'ചാമ്പ്യൻ' ഡിസംബർ 25ന് തിയറ്ററിൽ