കമൽഹാസനും സിമ്പുവും ആടിത്തകർത്ത 'ജിങ്കുച്ചാ'; തഗ് ലൈഫിലെ വീഡിയോ ​ഗാനം എത്തി

Published : Jun 24, 2025, 10:34 PM IST
Thug Life

Synopsis

200 കോടി ബജറ്റിലാണ് ത​ഗ് ലൈഫ് ഇറങ്ങിയത്. എന്നാൽ റിലീസ് ചെയ്ത് പത്തൊൻപത് ദിവസം വരെ മുടക്കു മുതലിന്റെ 24 ശതമാനം മാത്രമാണ് ചിത്രത്തിന് നേടാനായത്. 

37 വര്‍ഷങ്ങള്‍ക്ക് ശേഷം കമൽഹാസനും മണി രത്നവും ഒന്നിച്ച ത​ഗ് ലൈഫ് എന്ന ചിത്രത്തിന്റെ വീഡിയോ ​ഗാനം റിലീസ് ചെയ്തു. 'ജിങ്കുച്ചാ' എന്ന ​ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. കമൽ ഹാസനാണ് വരികൾ എഴുതിയിരിക്കുന്നത്. എ ആർ റഹ്‌മാൻ ഈണം നൽകിയ ഗാനം പാടിയിരിക്കുന്നത് വൈശാലി സാമന്ത്, ശക്തിശ്രീ ഗോപാലൻ, ആദിത്യ ആർകെ എന്നിവർ ചേർന്നാണ്. സാന്യ മൽഹോത്ര, സിലമ്പരശൻ, കമൽഹാസൻ തുടങ്ങിയവരെയും വീഡിയോയിൽ കാണാം.

തൃഷ, അഭിരാമി, നാസര്‍ തുടങ്ങിയവര്‍ക്കൊപ്പം ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ചിമ്പുവാണ്. കമല്‍ ഹാസന്‍റെ രാജ്കമല്‍ ഫിലിംസിനൊപ്പം മണി രത്നത്തിന്‍റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നായിരുന്നു നിർമ്മാണം. ആക്ഷന് പ്രാധാന്യമുള്ള ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രം ആയിരുന്നു തഗ് ലൈഫ്. രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ് ചിത്രത്തില്‍ കമല്‍ ഹാസന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേര്. മണി രത്‌നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീത സംവിധായകൻ എ ആർ റഹ്‌മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിച്ചിരുന്നു.

രവി കെ ചന്ദ്രന്‍ ആയിരുന്നു ഛായാഗ്രാഹകന്‍. അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജോജു ജോര്‍ജ്, ഐശ്വര്യ ലക്ഷ്മി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പിആർഒ - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

അതേസമയം, ത​ഗ് ലൈഫിന്റെ പരാജയത്തിൽ പ്രതികരണവുമായി മണിരത്നവും രം​ഗത്ത് എത്തിയിരുന്നു. പ്രേക്ഷകർക്ക് വേറിട്ട അനുഭവം സമ്മാനിക്കാനാണ് ശ്രമിച്ചതെന്നും എന്നാലതിൽ പരാജയപ്പെട്ടുവെന്നും ക്ഷമിക്കണമെന്നും മണിരത്നം പറഞ്ഞിരുന്നു. 200 കോടി ബജറ്റിലാണ് ത​ഗ് ലൈഫ് ഇറങ്ങിയത്. എന്നാൽ റിലീസ് ചെയ്ത് പത്തൊൻപത് ദിവസം വരെ മുടക്കു മുതലിന്റെ 24 ശതമാനം മാത്രമാണ് ചിത്രത്തിന് നേടാനായതെന്ന് എന്റർടെയ്മെന്റ് സൈറ്റായ കോയ്മോയ് റിപ്പോർട്ട് ചെയ്തിരുന്നു. അതായത് 97.99 കോടി രൂപ.

PREV
Read more Articles on
click me!

Recommended Stories

ദിലീപ് - മോഹൻലാൽ ടീമിൻ്റെ 'ഭ.ഭ. ബ'; ചിത്രത്തിലെ ആദ്യഗാനം പുറത്ത്, റിലീസ് ഡിസംബർ 18 ന്
ഗോപി സുന്ദറിന്‍റെ സംഗീതം; 'ഖജുരാഹോ ഡ്രീംസി'ലെ ഗാനമെത്തി