Latest Videos

'കണ്‍വാതില്‍ ചാരാതെ'; സുരാജ് നായകനാവുന്ന 'റോയ്' വീഡിയോ ഗാനം

By Web TeamFirst Published Sep 10, 2021, 9:20 PM IST
Highlights

വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് മുന്ന പി എം സംഗീതം

സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ ഇബ്രാഹിം രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന റോയ് എന്ന ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്തെത്തി. 'കണ്‍വാതില്‍ ചാരാതെ' എന്നു തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. മുന്ന പി എം ആണ് സംഗീതം പകർന്നിരിക്കുന്നത്. നേഹ നായർ, രാഖിൽ എന്നിവരാണ് ആലാപനം.

നെട്ടൂരാന്‍ ഫിലിംസ്, വിശ്വദീപ്തി ഫിലിംസ് എന്നീ ബാനറുകളില്‍ സജീഷ് മഞ്ചേരി, സനൂബ് കെ യൂസഫ് എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. റോണി ഡേവിഡ് രാജ്, ജിന്‍സ് ഭാസ്ക‍ര്‍, വി കെ ശ്രീരാമൻ, വിജീഷ് വിജയന്‍, റിയ സൈറ, ഗ്രേസി ജോൺ, ബോബന്‍ സാമുവല്‍, അഞ്ജു ജോസഫ്, ആനന്ദ് മന്മഥൻ, ജെനി പള്ളത്ത്, രാജഗോപാലന്‍, യാഹിയ ഖാദര്‍,  ദില്‍ജിത്ത്, അനൂപ് കുമാർ, അനുപ്രഭ, രേഷ്‍മ ഷേണായി തുടങ്ങിയവരും അഭിനയിക്കുന്നു.

ഛായാഗ്രഹണം ജയേഷ് മോഹന്‍. പശ്ചാത്തല സംഗീതംഗോപി സുന്ദർ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ ഡിസൈന്‍ എം ബാവ, മേക്കപ്പ് അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം രമ്യ സുരേഷ്, എഡിറ്റിംഗ് വി സാജന്‍, സ്റ്റില്‍സ് സിനറ്റ് സേവ്യര്‍, പരസ്യകല ഫണല്‍ മീഡിയ, അസോസിയേറ്റ് ഡയറക്ടര്‍ എം ആര്‍ വിബിന്‍, സുഹൈല്‍ ഇബ്രാഹിം, ഷമീര്‍ എസ്, പ്രൊഡക്ഷന്‍ മാനേജര്‍ സുഹൈല്‍ വിപിഎല്‍, ജാഫര്‍, വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.

click me!