'നീയെന്‍റെ നിഴലായ്, പ്രാണന്‍റെ ഇതളായ്'; വീണ്ടും മനോഹര മെലഡിയുമായി ഉണ്ണി മേനോന്‍

Published : Aug 30, 2020, 11:41 AM IST
'നീയെന്‍റെ നിഴലായ്, പ്രാണന്‍റെ ഇതളായ്'; വീണ്ടും മനോഹര മെലഡിയുമായി ഉണ്ണി മേനോന്‍

Synopsis

ശരത് ജി മോഹന്‍ സംവിധാനം ചെയ്യുന്ന 'കര്‍ണ്ണന്‍ നെപ്പോളിയന്‍ ഭഗത്‍സിംഗ്' എന്ന ചിത്രത്തിനുവേണ്ടി രഞ്ജിന്‍ രാജ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്

ഒട്ടേറെ എവര്‍ഗ്രീന്‍ മെലഡികള്‍ പാടിയിട്ടുള്ള ഗായകനാണ് ഉണ്ണി മേനോന്‍. ഇപ്പോഴിതാ ഒരിടവേളയ്ക്കുശേഷം അദ്ദേഹത്തിന്‍റേതായി പുതിയൊരു ഗാനം കൂടി പുറത്തെത്തിയിരിക്കുകയാണ്. ശരത് ജി മോഹന്‍ സംവിധാനം ചെയ്യുന്ന 'കര്‍ണ്ണന്‍ നെപ്പോളിയന്‍ ഭഗത്‍സിംഗ്' എന്ന ചിത്രത്തിനുവേണ്ടി രഞ്ജിന്‍ രാജ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. 'കാതോര്‍ത്തു കാതോര്‍ത്തു' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഹരി നാരായണന്‍ ബികെ ആണ്. 

ധീരജ് ഡെന്നി, ആദ്യ പ്രസാദ്, ഇന്ദ്രന്‍സ്, റോണി ഡേവിഡ്, എല്‍ദോ മാത്യു, അല്‍ത്താഫ് സലിം, അനീഷ് ഗോപാല്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഛായാഗ്രഹണം പ്രശാന്ത് കൃഷ്ണ. എഡിറ്റിംഗ് റെക്സണ്‍ ജോസഫ്. ഫസ്റ്റ് പേജ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ മോനു പഴേടത്ത് ആണ് നിര്‍മ്മാണം. മ്യൂസിക് 247 ആണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്. 

PREV
click me!

Recommended Stories

ഷഹബാസ് അമന്‍റെ ആലാപനം; 'മിണ്ടിയും പറഞ്ഞും' സോംഗ് എത്തി
'കണ്ടെടാ ആ പഴയ നിവിനെ..'; ​തകർപ്പൻ ഡാൻസുമായി പ്രീതി മുകുന്ദും; 'സർവ്വം മായ'യിലെ ആദ്യ​ഗാനം ഹിറ്റ്