കലാമണ്ഡലം ഹൈദരാലിയായി നിഖില്‍ രണ്‍ജി പണിക്കര്‍; വീഡിയോ ഗാനം

Published : Nov 23, 2019, 10:26 PM IST
കലാമണ്ഡലം ഹൈദരാലിയായി നിഖില്‍ രണ്‍ജി പണിക്കര്‍; വീഡിയോ ഗാനം

Synopsis

'കാരുണ്യാനിധേ കാന്താ..' എന്ന് തുടങ്ങുന്ന കഥകളിപ്പദമാണ് വീഡിയോഗാനമായി എത്തിയിരിക്കുന്നത്. അനില്‍ ഗോപാലാണ് സംഗീതം. പാടിയിരിക്കുന്നത് ഈ തലമുറയിലെ പ്രശസ്ത കഥകളി സംഗീതകാരനായ കോട്ടയ്ക്കല്‍ മധു.  

പ്രശസ്ത കഥകളി ഗായകനായിരുന്ന കലാമണ്ഡലം ഹൈദരാലിയുടെ ജീവിതകഥ പറയുന്നു ചിത്രം പ്രദര്‍ശനത്തിനൊരുങ്ങുന്നു. രണ്‍ജി പണിക്കരും മകന്‍ നിഖിലും ചിത്രത്തില്‍ ഹൈദരാലിയുടെ ജീവിതത്തിലെ രണ്ട് വ്യത്യസ്ത ഘട്ടങ്ങള്‍ അവതരിപ്പിക്കുന്നു. കിരണ്‍ ജി നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി.

'കാരുണ്യാനിധേ കാന്താ..' എന്ന് തുടങ്ങുന്ന കഥകളിപ്പദമാണ് വീഡിയോഗാനമായി എത്തിയിരിക്കുന്നത്. അനില്‍ ഗോപാലാണ് സംഗീതം. പാടിയിരിക്കുന്നത് ഈ തലമുറയിലെ പ്രശസ്ത കഥകളി സംഗീതകാരനായ കോട്ടയ്ക്കല്‍ മധു. എം ടി പ്രദീപ് കുമാറിന്റെ കഥയ്ക്ക് ഡോ. അജു കെ നാരായണനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അന്തരിച്ച ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണനാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിംഗ് മിഥുന്‍ മുരളി. ടി ജി രവിയും പാരീസ് ലക്ഷ്മിയും ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

PREV
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്