'പ്രിയപ്പെട്ട ദാസേട്ടന്'; ഗാനഗന്ധര്‍വ്വന് പിറന്നാൾ സമ്മാനവുമായി ചിത്ര, വീഡിയോ

Web Desk   | Asianet News
Published : Jan 09, 2021, 04:04 PM ISTUpdated : Jan 09, 2021, 04:14 PM IST
'പ്രിയപ്പെട്ട ദാസേട്ടന്'; ഗാനഗന്ധര്‍വ്വന് പിറന്നാൾ സമ്മാനവുമായി ചിത്ര, വീഡിയോ

Synopsis

മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ യേശുദാസ് പാടിയ വിവിധ ഗാനങ്ങളുമായാണ് ഗായകര്‍ എത്തുന്നത്. 'സായന്തനം ചന്ദ്രിക ലോലമായ്' എന്ന ഗാനം ആലപിച്ചുകൊണ്ട് ചിത്രയാണ് വിഡിയോ തുടങ്ങുന്നത്. 

ന്ത്യൻ സിനിമയുടെ ഗാനഗന്ധര്‍വ്വന്‍ കെജെ യേശുദാസിന്റെ 81ാം പിറന്നാളാണ് നാളെ. അദ്ദേഹത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഗായിക കെഎസ് ചിത്ര ഒരുക്കിയ ​ഗാനോപഹാരമാണ് ഇപ്പോൾ ആരാധകരുടെ മനം കീഴടക്കുന്നത്. 
യേശുദാസിന്റെ വിവിധ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വീഡിയോ ആണ് ചിത്ര പുറത്തിറക്കിയിരിക്കുന്നത്.

'പ്രിയപ്പെട്ട ദാസേട്ടന്, പിറന്നാള്‍ ആശംസങ്ങള്‍. ഞാന്‍ ഉള്‍പ്പെടുന്ന ഒരു കൂട്ടം ​ഗാന പ്രേമികളില്‍ നിന്നുള്ള ചെറിയ ആദരമാണിത്. ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. മികച്ച ആരോഗ്യവും സ്‌നേഹവും സന്തോഷവും ആശംസിക്കുന്നു. അനുഗ്രഹത്തോടെയും സുരക്ഷിതനായും ഇരിക്കൂ. ഞങ്ങളെല്ലാം വളരെ അധികം സ്‌നേഹിക്കുന്നു. ഒരുപാട് വര്‍ഷങ്ങള്‍ അങ്ങ് പാടുന്നതുകാണണം എന്നാണ് ആഗ്രഹിക്കുന്നത്. പിറന്നാള്‍ ആശംസകളും പുതുവത്സരാശംസകളും' എന്നാണ് വീഡിയോ പങ്കുവച്ച് ചിത്ര കുറിച്ചത്. 

മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ യേശുദാസ് പാടിയ വിവിധ ഗാനങ്ങളുമായാണ് ഗായകര്‍ എത്തുന്നത്. 'സായന്തനം ചന്ദ്രിക ലോലമായ്' എന്ന ഗാനം ആലപിച്ചുകൊണ്ട് ചിത്രയാണ് വിഡിയോ തുടങ്ങുന്നത്. പിന്നണിഗായകരായ സിത്താര, ഹരിഷ് ശിവരാമകൃഷ്ണന്‍, മിഥുന്‍ ജയരാത് എന്നിവരും ഗാനം ആലപിച്ചിട്ടുണ്ട്. 

PREV
click me!

Recommended Stories

ജസ്റ്റിൻ ട്രൂഡോയുമായി പ്രണയത്തിൽ, 'ഹാർഡ് ലോ‌ഞ്ചു'മായി കാറ്റി പെറി
വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ