റൺ കോവിഡ് റൺ; ലോക്ഡൗണ്‍ ഗാനം ഒരുക്കി ഡോക്ടർമാർ

Published : May 19, 2020, 12:07 PM IST
റൺ കോവിഡ് റൺ; ലോക്ഡൗണ്‍ ഗാനം ഒരുക്കി ഡോക്ടർമാർ

Synopsis

'കേരളം കേരളം കോവിഡിൻ ഗതി മാറ്റും കേരളം ' എന്ന് തുടങ്ങുന്ന ഗാനം ഡോക്ടർമാർ തന്നെയാണ് ആലപിച്ചിരിക്കുന്നത്

ലോക്ഡൗൺ ദിനങ്ങളെ ക്രിയാത്മകമാക്കി ഡോക്ടർമാർ ഒരുക്കിയ വീഡിയോ ഗാനം ശ്രദ്ധേയമാകുന്നു. തൃശൂർ മെഡിക്കൽ കോളേജിലെ 1984 ബാച്ചിലെ പൂർവവിദ്യാർഥികളായ ഡോക്ടർമാരാണ് ഗാനം ഒരുക്കിയിരിക്കുന്നത്. 

'കേരളം കേരളം കോവിഡിൻ ഗതി മാറ്റും കേരളം ' എന്ന് തുടങ്ങുന്ന ഗാനം ഡോക്ടർമാർ തന്നെയാണ് ആലപിച്ചിരിക്കുന്നത്. ജി ദേവരാജൻ മാസ്റ്റർ ഈണമിട്ടിരിക്കുന്ന 'കേരളം കേരളം കേളികൊട്ടുയരുന്ന കേരളം ' എന്ന ഗാനത്തിന്റെ ഈണത്തിലാണ് റൺ കോവിഡ് റൺ ഗാനം നിർമിച്ചിരിക്കുന്നത്. പല സ്ഥലങ്ങളിൽ താമസിക്കുന്ന ഡോക്ടർമാരുടെ വീഡിയോ പ്രത്യേകം ഷൂട്ട് ചെയ്‍ത് എഡിറ്റു ചെയ്താണ് ഗാനം ഒരുക്കിയിരിക്കുന്നത്. ആസ്വാദകരിൽനിന്നും  വളരെ മികച്ച പ്രതികരണമാണ്  ഗാനത്തിനു ലഭിക്കുന്നത്.

PREV
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്