വാനം പെയ്‍തിടവെ നീയും പെയ്‍തതിനാല്‍.. ലൂക്കയിലെ ഗാനത്തിന്റെ വീഡിയോ

Published : Jun 22, 2019, 12:10 PM ISTUpdated : Jun 22, 2019, 12:12 PM IST
വാനം പെയ്‍തിടവെ നീയും പെയ്‍തതിനാല്‍.. ലൂക്കയിലെ ഗാനത്തിന്റെ വീഡിയോ

Synopsis

ലൂക്ക ജൂണ്‍ 28നാണു തീയറ്ററുകളിലെത്തുന്നത്.  


ടൊവിനോ നായകനാകുന്ന പുതിയ സിനിമയാണ് ലൂക്ക. ചിത്രത്തിലെ ഗാനത്തിന്റെ ലിറിക് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

അഹാന കൃഷ്‍ണകുമാറാണ് ചിത്രത്തിലെ നായിക. അരുണ്‍ ബോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൃദുലും അരുണും തിരക്കഥ രചിച്ചിരിക്കുന്നു. നിതിന്‍ ജോര്‍ജ്, വിനീത കോശി, അന്‍വര്‍ ഷെരീഫ്, ഷാലു റഹീം, പൗളി വല്‍സന്‍, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, ശ്രീകാന്ത് മുരളി, രാഘവന്‍, നീന കുറുപ്പ്, ദേവി അജിത് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. നിമിഷ് രവി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് നിഖില്‍ വേണുവാണ്. ചുരുങ്ങിയ സമയം കൊണ്ട് ഒരു പിടി മികച്ച ഗാനങ്ങളൊരുക്കി ശ്രദ്ധേയനായ സൂരജ് എസ് കുറുപ്പാണ് ലൂക്കയിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്.  ലൂക്ക ജൂണ്‍ 28നാണു തീയറ്ററുകളിലെത്തുന്നത്.

 

PREV
click me!

Recommended Stories

മിസ്റ്ററി ഹൊറര്‍ കോമഡി ചിത്രം 'സീക്രട്ട് ഓഫ് കലിംഗ'; ആദ്യ ഗാനം എത്തി
'കുടമൺ പോറ്റിക്കൊരു ആഗ്രഹം, തൻ്റെ കാലം കഴിഞ്ഞേ ആ എരണം കെട്ടവന്മാരെ സ്കൂളിൻ്റെ പടി കയറ്റൂ, പക്ഷേ..'; എൻ പ്രശാന്തിനെ കുറിച്ച് ജി വേണു​ഗോപാൽ