'സംഗീത ജീവിതത്തിലെ എറ്റവും ആനന്ദമുള്ള നിമിഷങ്ങളില്‍ ഒന്ന്': പന്തളം ബാലനൊപ്പമുള്ള ചിത്രവുമായി എം.ജയചന്ദ്രൻ

Web Desk   | Asianet News
Published : Oct 20, 2020, 07:58 PM IST
'സംഗീത ജീവിതത്തിലെ എറ്റവും ആനന്ദമുള്ള നിമിഷങ്ങളില്‍ ഒന്ന്': പന്തളം ബാലനൊപ്പമുള്ള ചിത്രവുമായി എം.ജയചന്ദ്രൻ

Synopsis

ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന ചിത്രത്തില്‍ എം. ജയചന്ദ്രന്റെ സംഗീതത്തില്‍ പാടിയ ഗാനമാണ് പന്തളം ബാലന്റേതായി ഇനി പുറത്തു വരാനുള്ളത്.

ലയാളികൾക്ക് ഹരമായിരുന്നു പന്തളം ബാലന്‍റെ പാട്ടുകൾ. ആഘോഷങ്ങളേതായാലും കലാപരിപാടികളില്‍ ആദ്യത്തെ പേരായിരുന്നു ബാലന്‍റേത്. അതുല്യ ​ഗാനരചയിതാക്കളുടെ പാട്ടുകള്‍ അതിന്റെ തീവ്രത ഒട്ടും ചോരാതെ ആസ്വാദകരിലേക്ക് പകരുന്നതായിരുന്നു ഗാനമേളകളിലെ മുഖ്യ ആകർഷണം. 

ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന ചിത്രത്തില്‍ എം. ജയചന്ദ്രന്റെ സംഗീതത്തില്‍ പാടിയ ഗാനമാണ് പന്തളം ബാലന്റേതായി ഇനി പുറത്തു വരാനുള്ളത്. വർഷങ്ങൾക്ക് ശേഷമാണ് മലയാളത്തിലെ പ്രധാന ചിത്രത്തില്‍ ബാലന്‍ പാടുന്നത്. ഇപ്പോൾ ഇതാ ബാലനുമൊത്തുള്ള ചിത്രം തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് എം ജയചന്ദ്രൻ.

എന്റെ സംഗീത ജീവിതത്തിൽ എറ്റവും ആനന്ദമുള്ള നിമിഷങ്ങളിൽ ഒന്ന് എന്നാണ് ചിത്രം പങ്കുവച്ച് ജയചന്ദ്രൻ കുറിച്ചത്. ബാലന്റെ പ്രാഗൽഭ്യം വാക്കുകൾക്കു അപ്പുറമാണ്. പണ്ട് ദേവരാജൻ മാസ്റ്ററുടെ കൊയറിൽ ഒന്നിച്ചു പാടിയതും ഗാനമേളകളിൽ മാധുരിയമ്മയും ബാലനും ഞാനും ഒന്നിച്ചു പാടിയതും ഓർക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു. 

എന്റെ സംഗീത ജീവിതത്തിൽ എറ്റവും ആനന്ദമുള്ള നിമിഷങ്ങളിൽ ഒന്ന് - ഗോകുലം ഗോപാലൻ സർ പ്രൊഡ്യൂസ് ചെയ്തു വിനയൻ സർ ഡയറക്റ്റ്...

Posted by M Jayachandran on Tuesday, 20 October 2020

PREV
click me!

Recommended Stories

ദിലീപ് - മോഹൻലാൽ ടീമിൻ്റെ 'ഭ.ഭ. ബ'; ചിത്രത്തിലെ ആദ്യഗാനം പുറത്ത്, റിലീസ് ഡിസംബർ 18 ന്
ഗോപി സുന്ദറിന്‍റെ സംഗീതം; 'ഖജുരാഹോ ഡ്രീംസി'ലെ ഗാനമെത്തി