ഈ നാടെന്താ ഇങ്ങനെ? അവതരണ മികവില്‍ കൈയ്യടി നേടി മലയാളം റാപ് ഗാനം

Published : Dec 04, 2020, 07:37 PM IST
ഈ നാടെന്താ ഇങ്ങനെ? അവതരണ മികവില്‍ കൈയ്യടി നേടി മലയാളം റാപ് ഗാനം

Synopsis

ഇമാജിന്‍ ബുദ്ധയുടെ ബാനറില്‍ ജേക്ക്സ് ബി റിച്ചാര്‍ഡാണ് സംവിധാനം 

സമകാലിക വിഷയങ്ങളെ ആധാരമാക്കി ടേല്‍ താജ് രചനയും, ആലാപനവും നിര്‍വഹിച്ച മലയാളം റാപ് ഗാനമാണ് ‘ഈ നാടെന്താ ഇങ്ങനെ' . ഇമാജിന്‍ ബുദ്ധയുടെ ബാനറില്‍ ജേക്ക്സ് ബി റിച്ചാര്‍ഡ് സംവിധാനം ചെയ്ത ഈ റാപ്പ് മനുഷ്യനും, ദൈവവും തമ്മിലുള്ള ഒരു ആശയ സംവാദം പോലെയാണ് ഒരുക്കിയിരിക്കുന്നത്.

പൂര്‍ണമായും വിഎഫ്എക്സില്‍ ഒരുക്കിയിരിക്കുന്ന റാപ്പിലെ പല വരികളും ജാതിമത വർഗീയതക്കും ഫാസിസത്തിനുമെതിരെയാണ്.  കൃത്യമായി ഇന്നത്തെ രാഷ്ട്രീയ-സാമൂഹിക അന്തരീക്ഷത്തിലെ തെറ്റുകള്‍ക്കെതിരെ വിരല്‍ ചൂണ്ടുവാൻ കഴിഞ്ഞു എന്നതും ഈ റാപ്പിന്‍റെ പ്രത്യേകതയാണ്. റിലീസായി അൽപ്പസമയത്തിനുള്ളിൽ തന്നെ വൻ പ്രചാരമാണ് ഗാനത്തിന് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. 

PREV
click me!

Recommended Stories

ഗോകുൽ സുരേഷ് നായകനാവുന്ന 'അമ്പലമുക്കിലെ വിശേഷങ്ങള്‍'; പുതിയ ഗാനം എത്തി
പ്രവാസത്തിന്റെ ചൂടില്‍ മഴയായി പെയ്യുന്ന പ്രണയത്തിന്റെ ഓര്‍മയ്ക്ക്; 'മിണ്ടിയും പറഞ്ഞും' സിനിമയിലെ ഗാനം പുറത്തിറങ്ങി