ടെസ്റ്റ് നടത്തിയത് മൂന്ന് തവണ, അതെ എനിക്ക് ഓട്ടിസം ഉണ്ട്; വെളിപ്പെടുത്തി ​ഗായിക ജ്യോത്സന

Published : Jun 14, 2025, 06:33 PM ISTUpdated : Jun 14, 2025, 07:09 PM IST
Jyotsna Radhakrishnan

Synopsis

നിലവിൽ സിനിമകളിൽ പാടിയും സ്റ്റേജ് ഷോകൾ ചെയ്തും റിയാലിറ്റി ഷോകളിൽ ജ‍‍ഡ്ജായുമൊക്കെ സജീവമാണ് ജ്യോത്സന.

ഴിഞ്ഞ കുറേ വർഷമായി വ്യത്യസ്തമായ ആലാപന ശൈലിയുടേയും ശബ്ദത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ​ഗായികയാണ് ജ്യോത്സന രാധാകൃഷ്ണൻ. 2002ൽ തുടങ്ങിയ തന്റെ കരിയറിൽ ഒട്ടനവധി ​ഗാനങ്ങളാണ് ജ്യോത്സന മലയാളികൾക്ക് സമ്മാനിച്ചു കഴിഞ്ഞതും. നിലവിൽ സിനിമകളിൽ പാടിയും സ്റ്റേജ് ഷോകൾ ചെയ്തും റിയാലിറ്റി ഷോകളിൽ ജ‍‍ഡ്ജായുമൊക്കെ സജീവമാണ് ജ്യോത്സന. ഈ അവസരത്തിൽ തനിക്ക് ഓട്ടിസം ഉണ്ടെന്ന് വെളിപ്പെടുത്തി രം​ഗത്ത് എത്തിയിരിക്കുയാണ് ​ഗായിക.

മൂന്ന് ടെസ്റ്റുകൾ നടത്തിയതിന് പിന്നാലെയാണ് താൻ ഹൈലി മാസ്കിങ് ഓട്ടിസ്റ്റിക് അഡൾട്ട് ആണ് താനെന്ന് കണ്ടെത്തിയതെന്ന് ജ്യോത്സന പറഞ്ഞു. ‘ടെഡ് എക്സ് ടോക്സി’ന്റെ ദി അൺസങ് സെൽഫ് എന്ന പരിപാടിയിൽ ആയിരുന്നു അവരുടെ തുറന്നു പറച്ചിൽ.

"ഓട്ടിസം ഉണ്ടെന്ന് ഉറപ്പിക്കാനായി ഞാൻ മൂന്ന് ടെസ്റ്റുകളാണ് നടത്തിയത്. ഒടുവിൽ രോ​ഗം കണ്ടെത്തി. അതും ഏറെ വൈകിയാണ് കണ്ടെത്തിയത്. അതെ ഹൈലി മാസ്കിങ് ഓട്ടിസ്റ്റിക് അഡൾട്ട് ആണ് ഞാൻ. ഇവരെന്താണ് ഈ പറയുന്നത്. കണ്ടാൽ ഓട്ടിസം ഉണ്ടെന്ന് തോന്നുന്നില്ലല്ലോ എന്നൊക്കെ ചിലർ ചോദിക്കും. എല്ലാ മനുഷ്യരും ഏതെങ്കിലും രീതിയിൽ ഓട്ടിസ്റ്റിക് ആണെന്ന് ചിലർ പറയാറുണ്ട്. ഒരിക്കലും അതങ്ങനെ അല്ല. ഒന്നുകിൽ നിങ്ങൾ ഓട്ടിസ്റ്റിക് ആയിരിക്കും അല്ലെങ്കിൽ അല്ലായിരിക്കും. വ്യത്യസ്തമായ രീതിയിൽ ലോകത്തെ കാണുകയും അറിയുകയും ചെയ്യുന്നൊരു കാര്യമാണത്. ഓട്ടിസ്റ്റിക് ആണെന്ന് കണ്ടെത്തിയ നിമിഷം എന്റെ ജീവിതത്തിലെ ഞാൻ ചോദിച്ച നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരമായിരുന്നു. എന്തുകൊണ്ടാണ് പല കാര്യങ്ങളിലും വൈകാരികമായി പ്രതികരിച്ചു കൊണ്ടിരുന്നതെന്ന് മനസിലായി. അത്തരത്തിൽ നിരവധി ചോദ്യങ്ങൾ. ഓട്ടിസ്റ്റിക്കായവർ അനുഭവിക്കുന്ന കഷ്ടപ്പാടുക​ളൊന്നും ആരും അറിയുന്നില്ല. പുറത്തു കാണാൻ സാധിക്കയും ഇല്ല", എന്ന് ജ്യോത്സന പറയുന്നു. ഓട്ടിസത്തെ കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കാനാണ് ഈ തുറന്നു പറച്ചിലെന്നും അവ കണ്ടെത്താനുള്ള ടൂളുകൾ ലഭ്യമാണെന്നും ​ഗായിക വ്യക്തമാക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്