'മൊഞ്ചത്തിപ്പെണ്ണേ..'; പിറന്നാള്‍ ദിനത്തില്‍ ഗ്രിഗറിക്കൊപ്പം പാട്ടുപാടി ദുല്‍ഖര്‍

Published : Jul 28, 2020, 06:34 PM IST
'മൊഞ്ചത്തിപ്പെണ്ണേ..'; പിറന്നാള്‍ ദിനത്തില്‍ ഗ്രിഗറിക്കൊപ്പം പാട്ടുപാടി ദുല്‍ഖര്‍

Synopsis

ജേക്കബ് ഗ്രിഗറി നായകനാവുന്ന ചിത്രത്തിന്‍റെ മിക്ക മേഖലകളിലും പുതുമുഖങ്ങളാണ് അണിനിരക്കുന്നത്. അനുപമ പരമേശ്വരന്‍ നായികയാവുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, കൃഷ്‍ണ ശങ്കര്‍ എന്നിവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച് ആദ്യം റിലീസ് ചെയ്‍ത ചിത്രം അനൂപ് സത്യന്‍റെ 'വരനെ ആവശ്യമുണ്ട്' ആയിരുന്നു. പക്ഷേ ദുല്‍ഖറിന്‍റെ നിര്‍മ്മാണത്തില്‍ ആദ്യം പ്രഖ്യാപിക്കപ്പെട്ട ചിത്രം ഷംസു സായ്‍ബായുടെ 'മണിയറയിലെ അശോകന്‍' ആണ്. ജേക്കബ് ഗ്രിഗറി നായകനാവുന്ന ചിത്രത്തിന്‍റെ മിക്ക മേഖലകളിലും പുതുമുഖങ്ങളാണ് അണിനിരക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇപ്പോഴിതാ ദുല്‍ഖറിന്‍റെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിലെ ഒരു ഗാനം പുറത്തെത്തിയിരിക്കുകയാണ്. 'മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ' എന്നാരംഭിക്കുന്ന ഗാനം പാടിയിരിക്കുന്നത് ദുല്‍ഖറും ഗ്രിഗറിയും ചേര്‍ന്നാണ്. 

ശ്രീഹരി കെ നായര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഷിഹാസ് അമ്മദ്കോയയാണ്. അനുപമ പരമേശ്വരന്‍ നായികയാവുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, കൃഷ്‍ണ ശങ്കര്‍ എന്നിവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മഗേഷ് ബോജിയുടെ കഥയെ ആസ്പദമാക്കി വിനീത് കൃഷ്ണൻ ആണ് തിരക്കഥ നിർവഹിച്ചിരിക്കുന്നത് . ഛായാഗ്രഹണം സജാദ് കാക്കു. എഡിറ്റിംഗ് അപ്പു എന്‍ ഭട്ടതിരി. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിശാഖ് ആര്‍ വാര്യര്‍. പി ആര്‍ ഒ ആതിര ദില്‍ജിത്ത്.

PREV
click me!

Recommended Stories

മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രം; 'വൃഷഭ'യിലെ പ്രണയ ​ഗാന എത്തി
ഷഹബാസ് അമന്‍റെ ആലാപനം; 'മിണ്ടിയും പറഞ്ഞും' സോംഗ് എത്തി