കുറുമ്പും കുസൃതിയുമായി മഞ്ജു വാര്യർ, ഒപ്പം സണ്ണി വെയ്നും; ‘ചതുർമുഖ’ത്തിലെ ആദ്യ ഗാനം

Web Desk   | Asianet News
Published : Mar 30, 2021, 08:43 AM IST
കുറുമ്പും കുസൃതിയുമായി മഞ്ജു വാര്യർ, ഒപ്പം സണ്ണി വെയ്നും; ‘ചതുർമുഖ’ത്തിലെ ആദ്യ ഗാനം

Synopsis

മലയാള സിനിമയിലെ ആദ്യത്തെ ടെക്നോ ഹൊറർ പ്രോജക്റ്റെന്ന വിശേഷണവുമായാണ് ചിത്രം എത്തുന്നത്.

ഞ്ജു വാര്യരും സണ്ണി വെയ്‌നും ഒന്നിക്കുന്ന ഹൊറർ ത്രില്ലർ ചതുർമുഖത്തിലെ ആദ്യ ​ഗാനം പുറത്തിറങ്ങി. കുറുമ്പും കുസൃതിയുമായി ചുറുചുറുക്കുള്ള കഥാപാത്രമായാണ് മഞ്ജു വാര്യർ ​ഗാനത്തിൽ എത്തുന്നത്. മനു മഞ്ജിത്തിന്റെ വരികൾ ആലപിച്ചിരിക്കുന്നത് ശ്വേത മോഹനാണ്. രഞ്ജിത് കമല ശങ്കറും സലീൽ വിയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാള സിനിമയിലെ ആദ്യത്തെ ടെക്നോ ഹൊറർ പ്രോജക്റ്റെന്ന വിശേഷണവുമായാണ് ചിത്രം എത്തുന്നത്.

ജിസ് ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ് തോമസ്, ജസ്റ്റിന്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം. എഡിറ്റിംഗ് മനോജ്. സംഗീതം, സൗണ്ട് ഡിസൈന്‍ ഡോണ്‍ വിന്‍സെന്റ്. ചതുർമുഖം ഏപ്രിൽ എട്ടിനാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. 

 

PREV
click me!

Recommended Stories

തെലുങ്ക് പടത്തിൽ തകർപ്പൻ ​ഡാൻസുമായി അനശ്വര രാജൻ; 'ചാമ്പ്യൻ' ഡിസംബർ 25ന് തിയറ്ററിൽ
വല്ലാത്ത ഫീലിംഗ്, വിന്റേജ് തമിഴ് സോം​ഗ് ടച്ച്; നൊസ്റ്റാൾജിയ സമ്മാനിച്ച് കളങ്കാവലിലെ 'എൻ വൈഗയ്'