ആറാട്ട് ബിജിഎമ്മിൽ നിറഞ്ഞാടി ‘ഇന്ദുചൂഡൻ‘; വേറെ ലെവലെന്ന് ആരാധകർ, വീഡിയോ

Web Desk   | Asianet News
Published : May 16, 2021, 06:01 PM ISTUpdated : May 16, 2021, 10:43 PM IST
ആറാട്ട് ബിജിഎമ്മിൽ നിറഞ്ഞാടി ‘ഇന്ദുചൂഡൻ‘; വേറെ ലെവലെന്ന് ആരാധകർ, വീഡിയോ

Synopsis

ആറാട്ടിന്റെ ടീസർ ബിജിഎമ്മും നരസിംഹത്തിലെ ഏതാനും രം​ഗങ്ങളും  ചേർത്തൊരുക്കിയ വീഡിയോയാണ് ശ്രദ്ധനേടുന്നത്.

ലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് നരസിംഹം. മോഹന്‍ലാലും ഷാജി കെെലാസും കെെകോര്‍ത്ത സിനിമ ഇന്നും പ്രേക്ഷകര്‍ ആവേശത്തോടെ കണ്ടിരിക്കുന്ന ചിത്രമാണ്. നരസിംഹത്തിലെ മോഹൻലാലിന്റെ കഥാപാത്രമായ ഇന്ദുചൂഡനും ഡയലോഗുകളും പാട്ടുകളും ബിജിഎമ്മും എല്ലാം മലയാളികൾക്ക് ഇപ്പോഴും സുപരിചിതമാണ്. ഇപ്പോഴിതാ ആറാട്ടിന്റെ ടീസർ ബിജിഎമ്മും നരസിംഹത്തിലെ ഏതാനും രം​ഗങ്ങളും  ചേർത്തൊരുക്കിയ വീഡിയോയാണ് ശ്രദ്ധനേടുന്നത്.

അമല്‍ മന്മഥൻ ആണ് നരസിംഹത്തിന് ആറാട്ട് ടീസര്‍ ബിജിഎം മിക്‌സ് ചെയ്തിരിക്കുന്നത്. വീഡിയോ ഇതിനകം തന്നെ മോഹൻലാൽ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കഴിഞ്ഞ വിഷു ദിനത്തിലാണ് ആറാട്ടിന്റെ ടീസർ പുറത്തിറങ്ങിയത്. 
നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തിൽല്‍ മോഹന്‍ലാല്‍ എത്തുന്നത്. ഒരിടവേളക്ക് ശേഷം മോഹന്‍ലാല്‍- ബി ഉണ്ണികൃഷ്ണന്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. 

'നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്' എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. 'ഇട്ടിമാണി മേഡ് ഇന്‍ ചൈന'യ്ക്കു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന കോമഡിക്ക് പ്രാധാന്യമുള്ള ചിത്രവുമാണ് ഇത്. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും എത്തുന്നുണ്ട്. മോഹന്‍ലാല്‍ നിറഞ്ഞാടി അഭിനയിക്കുന്ന മാസ് മസാല ചിത്രമെന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്ന ഉദയകൃഷ്‍ണ പറഞ്ഞിരിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഗോകുൽ സുരേഷ് നായകനാവുന്ന 'അമ്പലമുക്കിലെ വിശേഷങ്ങള്‍'; പുതിയ ഗാനം എത്തി
പ്രവാസത്തിന്റെ ചൂടില്‍ മഴയായി പെയ്യുന്ന പ്രണയത്തിന്റെ ഓര്‍മയ്ക്ക്; 'മിണ്ടിയും പറഞ്ഞും' സിനിമയിലെ ഗാനം പുറത്തിറങ്ങി