വിജയ്‍യുടെ മാസ്റ്റര്‍ മാസാണ്, ഗാനരംഗത്തിന് റെക്കോര്‍ഡ് കാഴ്‍ചക്കാര്‍

Web Desk   | Asianet News
Published : Jun 04, 2020, 09:36 PM IST
വിജയ്‍യുടെ മാസ്റ്റര്‍ മാസാണ്, ഗാനരംഗത്തിന് റെക്കോര്‍ഡ് കാഴ്‍ചക്കാര്‍

Synopsis

വിജയ് നായകനാകുന്ന മാസ്റ്റര്‍ സിനിമയുടെ ഗാനത്തിന് റെക്കോര്‍ഡ് കാഴ്‍ചക്കാര്‍.

വിജയ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാസ്റ്റര്‍. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍‌ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഗാനത്തിന്റെ കാഴ്‍ചക്കാരുടെ എണ്ണത്തിലെ കണക്കാണ് ആരാധകരെ ആവേശത്തിലാക്കുന്നത്. വാത്തി എന്ന ഗാനം കണ്ടവരുടെ എണ്ണം അഞ്ച് കോടി കവിഞ്ഞു.

അനിരുദ്ധ് രവിചന്ദെര്‍ ആണ് ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് ഗാന ബാലചന്ദറും. അനിരുദ്ധ് രവിചന്ദെറും ഗാന ബാലചന്ദ്രറും ആണ് ഗാനം ആലപിച്ചിരിക്കുന്നത്.  ഏപ്രില്‍ ഒമ്പതിനായിരുന്നു ചിത്രം തിയറ്ററുകളിലേക്ക് എത്തുമെന്ന് പറഞ്ഞിരുന്നത്. എന്നാല്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് കാര്യങ്ങള്‍ മാറി. എന്തായാലും ജൂണ്‍ അവസാനത്തോടെ ചിത്രത്തിന്റെ പുതിയ റിലീസ് തിയതി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. മാളവിക മോഹനൻ ആണ് ചിത്രത്തിലെ നായിക. ഒടിടി റിലീസ് അല്ല തിയറ്ററുകളില്‍ തന്നെയാകും ചിത്രം ആദ്യമെത്തുക എന്ന് അറിയിച്ചിട്ടുണ്ട്.

PREV
click me!

Recommended Stories

മണ്ഡലകാലം ഭക്തിസാന്ദ്രമാക്കി ജി.വേണുഗോപാൽ; ശ്രദ്ധനേടി 'വീണ്ടും ഒരു മണ്ഡലകാലം'
ഗോകുൽ സുരേഷ് നായകനാവുന്ന 'അമ്പലമുക്കിലെ വിശേഷങ്ങള്‍'; പുതിയ ഗാനം എത്തി