'ഊര്‍ മണ്ണേ'; ഗോവിന്ദ് വസന്തയുടെ സംഗീതത്തില്‍ 'മെയ്യഴകനി'ലെ ഗാനം

Published : Oct 22, 2024, 06:02 PM IST
'ഊര്‍ മണ്ണേ'; ഗോവിന്ദ് വസന്തയുടെ സംഗീതത്തില്‍ 'മെയ്യഴകനി'ലെ ഗാനം

Synopsis

കേന്ദ്ര കഥാപാത്രങ്ങളായി അരവിന്ദ് സ്വാമിയും കാര്‍ത്തിയും

കാര്‍ത്തിയെ നായകനാക്കി സി പ്രേംകുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച മെയ്യഴകന്‍ എന്ന ചിത്രത്തിലെ ഒരു വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ഊര്‍ മണ്ണേ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് കാര്‍ത്തിക് നേതയാണ്. ഗോവിന്ദ് വസന്തയുടേതാണ് സംഗീതം. വിജയ് പ്രകാശ് ആണ് ആലപിച്ചിരിക്കുന്നത്. 

96 എന്ന ചിത്രത്തിലൂടെ വലിയ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകന്‍ സി പ്രേംകുമാറിന്‍റെ കരിയറിലെ രണ്ടാമത്തെ ചിത്രമാണ് മെയ്യഴകന്‍. ടൈറ്റില്‍ കഥാപാത്രമായി കാര്‍ത്തി എത്തുന്ന ചിത്രത്തില്‍ അരുണ്‍മൊഴി വര്‍മന്‍ എന്ന കഥാപാത്രത്തെയാണ് അരവിന്ദ് സ്വാമി അവതരിപ്പിക്കുന്നത്. രാജ് കിരണ്‍, ശ്രീ ദിവ്യ, സ്വാതി കൊണ്ടേ, ദേവദര്‍ശിനി, ജയപ്രകാശ്, ശ്രീരഞ്ജിനി, ഇളവരസ്, കരുണാകരന്‍, ശരണ്‍ ശക്തി, റൈച്ചല്‍ റെബേക്ക, മെര്‍ക്ക് തൊടര്‍ച്ചി മലൈ ആന്‍റണി, രാജ്കുമാര്‍, ഇന്ദുമതി മണികണ്ഠന്‍, റാണി സംയുക്ത, കായല്‍ സുബ്രമണി, അശോക് പാണ്ഡ്യന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാര്‍ത്തിയുടെ കരിയറിലെ 27-ാമത്തെ ചിത്രമാണ് ഇത്. 

2ഡി എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ ജ്യോതികയും സൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം മഹേന്ദിരന്‍ ജയരാജു, എഡിറ്റിംഗ് ആര്‍ ഗോവിന്ദരാജ്, കലാസംവിധാനം അയ്യപ്പന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ രാജീവന്‍, വസ്ത്രാലങ്കാരം ശുഭശ്രീ കാര്‍ത്തിക് വിജയ്, സഹനിര്‍മ്മാണം രാജശേഖര്‍ കര്‍പ്പൂരസുന്ദര പാണ്ഡ്യന്‍, ട്രെയ്‍ലര്‍ എഡിറ്റ് എസ് കാര്‍ത്തിക്. 

ALSO READ : ഇടുക്കിയിൽ നിന്നും ഒരു വെബ് സീരീസ്; 'പാപ്പൻ കിടുവാ' വരുന്നു

PREV
click me!

Recommended Stories

'കാൻസർ വേദ​നയിലും ചിരിക്കാൻ പഠിപ്പിച്ച ചേച്ചി' എന്ന് പോസ്റ്റ്; 'ഇതിൽ കൂടുതൽ എന്തെനിക്ക് വേണ'മെന്ന് റിമി ടോമി
3 മിനിറ്റ് 22 സെക്കന്റിലൊരു സിനിമാനുഭവം, പാടിയത് എഐ ! ശ്രദ്ധേനേടി ജേക്കബ് ബ്രദേഴ്സിന്റെ 'ദ ക്വീൻ'