മധു ബാലകൃഷ്‍ണന്‍റെ ആലാപനത്തില്‍ മനോഹര മെലഡി; ഇന്ദ്രന്‍സ് നായകനാവുന്ന '#ഹോ'മിലെ പാട്ടെത്തി

By Web TeamFirst Published Aug 13, 2021, 7:35 PM IST
Highlights

ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെ എത്തുന്ന ചിത്രത്തിന്‍റെ റിലീസ് ഈ മാസം 19ന് ആണ്

ഇന്ദ്രന്‍സിനെ നായകനാക്കി റോജിന്‍ തോമസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച '#ഹോം' എന്ന ചിത്രത്തിലെ ആദ്യഗാനം എത്തി. 'മുകിലു തൊടാനായ്' എന്നാരംഭിക്കുന് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അരുണ്‍ ആലാട്ട് ആണ്. സംഗീതം രാഹുല്‍ സുബ്രഹ്മണ്യം. മധു ബാലകൃഷ്‍ണന്‍ ആണ് പാടിയിരിക്കുന്നത്. 

ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെ എത്തുന്ന ചിത്രത്തിന്‍റെ റിലീസ് ഈ മാസം 19ന് ആണ്. ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഫിലിപ്‍സ് ആന്‍ഡ് ദി മങ്കി പെന്‍, ജോ ആൻഡ് ദി ബോയ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലളിതമായ ഫാമിലി ഡ്രാമയെന്നാണ് അണിയറക്കാര്‍ '#ഹോ'മിനെ വിശേഷിപ്പിച്ചിരിക്കുന്നത്. നിത്യജീവിതത്തിലെ പുതുകാല സാങ്കേതികവിദ്യകള്‍ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുന്ന 'ഒലിവര്‍' എന്ന കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നത്. മറ്റു യുവാക്കളെപ്പോലെ സദാസമയവും സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്ന തന്‍റെ രണ്ട് മക്കളോട് അടുപ്പം നിലനിര്‍ത്താന്‍ നിരന്തരമായി ശ്രമിക്കുകയാണ് ഒലിവര്‍. 

ഇന്ദ്രന്‍സിനൊപ്പം ശ്രീനാഥ് ഭാസി, വിജയ് ബാബു എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. മഞ്ജു പിള്ള, നസ്‍ലെന്‍, കൈനകരി തങ്കരാജ്, കെപിഎസി ലളിത, ശ്രീകാന്ത് മുരളി, ജോണി ആന്‍റണി, പോളി വില്‍സണ്‍, മണിയന്‍പിള്ള രാജു, അനൂപ് മേനോന്‍, അജു വര്‍ഗീസ്, കിരണ്‍ അരവിന്ദാക്ഷന്‍, ദീപ തോമസ്, പ്രിയങ്ക നായര്‍ എന്നിവരും കഥാപാത്രങ്ങളായെത്തുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!