'അയ്യനയ്യനയ്യൻ' ബിജിപാലിന്റെ സംഗീതത്തിൽ മനോഹര ഗാനം; മെയ്ക്കിംഗ് വീഡിയോ കാണാം

Published : Nov 07, 2019, 01:37 PM IST
'അയ്യനയ്യനയ്യൻ' ബിജിപാലിന്റെ സംഗീതത്തിൽ മനോഹര ഗാനം; മെയ്ക്കിംഗ് വീഡിയോ കാണാം

Synopsis

അയ്യനയ്യനയ്യൻ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ മെയ്ക്കിംഗ് വീഡിയോ പുറത്തിറങ്ങി

അറബിക്കഥ, വിക്രമാദിത്യൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ബിജിപാലും ലാൽ ജോസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് നാല്പത്തിയൊന്ന്. റഫീഖ് അഹമ്മദ് രചിച്ച ചിത്രത്തിലെ 'അയ്യനയ്യനയ്യൻ എന്ന ഗാനത്തിന്റെ മെയ്ക്കിംഗ് വീഡിയോ പുറത്തിറങ്ങി. 
പി ജി പ്രഗീഷ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ലാൽ ജോസിന്റെ ഇരുപത്തി അഞ്ചാമത്തെ ചിത്രമാണ് നാല്‍പ്പത്തിയൊന്ന്. ആറു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ബിജു മേനോനും ലാൽ ജോസും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത് എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ് എന്നിവരും ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷങ്ങളില്‍ എത്തുന്നുണ്ട്. എല്‍ജെ ഫിലിംസിന്റെ ബാനറില്‍ ജി പ്രജിത്, അനുമോദ് ബോസ്, ആദര്‍ശ് നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം ഇതിനോടകം ഹിറ്റ് ചാർട്ടില്‍ ഇടം നേടിയിട്ടുണ്ട്.
 

PREV
click me!

Recommended Stories

വല്ലാത്ത ഫീലിംഗ്, വിന്റേജ് തമിഴ് സോം​ഗ് ടച്ച്; നൊസ്റ്റാൾജിയ സമ്മാനിച്ച് കളങ്കാവലിലെ 'എൻ വൈഗയ്'
ജസ്റ്റിൻ ട്രൂഡോയുമായി പ്രണയത്തിൽ, 'ഹാർഡ് ലോ‌ഞ്ചു'മായി കാറ്റി പെറി