തകർത്താടി നാനിയും കീർത്തി സുരേഷും; ശ്രദ്ധനേടി പാരഡൈസിലെ 'യേശനകുല' ഗാനം

Published : Oct 21, 2026, 05:01 PM IST
The Paradise

Synopsis

ദ പാരഡൈസ് എന്ന സിനിമയിലെ യേശനകുല എന്ന വീഡിയോ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടു. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയ ഈ ഗാനത്തിൽ നാനിയും കീർത്തി സുരേഷുമാണ് മികച്ച നൃത്തച്ചുവടുകളുമായി എത്തുന്നത്.

നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘ദ പാരഡൈസ്' റിലീസിനൊരുങ്ങുകയാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ ഒരുങ്ങിയ ചിത്രം 2026 സെപ്റ്റംബർ 24ന് തിയറ്ററുകളിൽ എത്തി. ഇപ്പോഴിതാ ചിത്രത്തിലെ വീഡിയോ ദഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 'യേശനകുല' ഗാനം ആണ് പുറത്തുവന്നിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ സം​ഗീതം നൽകിയ ​ ഗാനം ആലപിച്ചിരിക്കുന്നത് പ്രഭ ബംഗരിഗല്ല, അദ്ദുല ജാംഗിറെഡ്ഡി എന്നിവർ ചേർന്നാണ്. കാസർല ശ്യാം ആണ് വരികൾ രചിച്ചിരിക്കുന്നത്. നാനിയുടേയും കീർത്തി സുരേഷിന്റേയും ​ഗംഭീര നൃത്തച്ചുവടുകളും ​ഗാനരം​ഗത്ത് കാണാം.

ജേഴ്സി, ​ഗ്യാങ് ലീഡർ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ദ പാരഡൈസ്’. ‘ദസറ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനിയും ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ദ പാരഡൈസ്’. ദസറയുടെ നിർമ്മാതാവായ സുധാകർ ചെറുകുറി തന്നെയാണ് ഈ ചിത്രവും നിർമ്മിച്ചിരിക്കുന്നത്. നാനി അവതരിപ്പിക്കുന്ന ജദാൽ എന്ന കഥാപാത്രത്തെ, താരത്തിൻ്റെ കരിയറിലെ തന്നെ ഏറ്റവും വലിയ മാസ്സ് അവതാരമായാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നാനി, രാഘവ് ജൂയൽ എന്നിവർക്ക് പുറമെ സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം എസ് ചൗധരി, രാം ജഗൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് എന്നീ എട്ട് ഭാഷകളിലാണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തയത്.

രചന, സംവിധാനം: ശ്രീകാന്ത് ഒഡേല, നിർമ്മാതാവ്: സുധാകർ ചെറുകുറി, ബാനർ: എസ്എൽവി സിനിമാസ്, ഛായാഗ്രഹണം: സി എച്ച് സായ്, സംഗീതം: അനിരുദ്ധ് രവിചന്ദർ, എഡിറ്റിംഗ്: നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ: അവിനാഷ് കൊല്ല, ഓഡിയോ: സരിഗമ മ്യൂസിക്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ. പിആർഒ: ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

PREV
Read more Articles on
click me!

Recommended Stories

യുട്യൂബ് ട്രെന്റിങ്ങിൽ 'ഇതിനോ ആദാമേ..'; 'ഡിസ്കോ'യിലെ ​ഗാനം കണ്ടത് 4 മില്യണിലധികം പേർ
വീഴാ..വീരാ..; മമ്മൂട്ടി- ധനുഷ് ചിത്രം 'ഓമി'ലെ രണ്ടാം ​ഗാനം എത്തി