കാഞ്ഞങ്ങാട് രാമചന്ദ്രന്‍റെ സംഗീത സംവിധാനം; 'നന്മയോണം' റിലീസായി

Published : Aug 23, 2026, 12:17 PM IST
𝐍𝐀𝐍𝐌𝐀𝐘𝐎𝐍𝐀𝐌 New onam album 2026

Synopsis

ഗിരീഷ് കെ നാരായണൻ സംവിധാനം ചെയ്ത ഈ ഗാനം യൂട്യൂബില്‍ ലഭ്യമാണ്.

ശ്രീ മൂകാംബിക കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈ വർഷത്തെ ഓണം ഫെസ്റ്റിവൽ വീഡിയോ ആൽബം നന്മയോണം റിലീസ് ആയി. മൂകാംബിക കമ്മ്യൂണിക്കേഷൻസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം എത്തിയത്. ഗിരീഷ് കെ നാരായണൻ സംവിധാനം ചെയ്യുന്ന ഈ ആൽബത്തിൽ കൃഷ്ണൻ നടുവലത്ത് ഗാനരചനയും ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. ആലാപനം ദേവനന്ദ ഗിരീഷ്.

പ്രൊഫ. ഇ കുഞ്ഞിരാമൻ, ഉഷ പയ്യന്നൂർ, ദിയ സുനിൽകുമാർ, മീനാക്ഷി പത്മരാജ്, അനുശ്രീ, ശ്രീവിദ്യ, ശ്രീദേവി ബാബു, ആരാദ്യ രമേശ്, കൃതിക എസ്‌ നികേഷ്, പ്രേമൻ നമ്പ്യാർ, തളിയൻ, ഒ മോഹൻ, ബിജ്ന കെ, സവിത ഇ, സുമ എ, സൗമ്യ വി, പ്രിയ പി, സുജാത കെ, പ്രീന പി, ധനജ പി വി, ജലജ ഇ വി, സുമതി കടമ്പേരി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. ഛായാഗ്രഹണം വി കെ പ്രദീപ്‌, എഡിറ്റിംഗ് സനൂജ് ബാലകൃഷ്ണൻ, സ്റ്റിൽസ് അനിൽ പേരാമ്പ്ര, കലാസംവിധാനം ജിഷ്ണു സി കെ, മേക്കപ്പ് ഒ മോഹൻ കയറ്റിൽ, ആശയം സന്തോഷ്‌ കേളോത്ത്, പി ആർ ഒ- എ എസ് ദിനേശ്.

PREV
Read more Articles on
click me!

Recommended Stories

'ചെല്ല മകളേ'; വിജയ് ചിത്രം 'ജനനായകനി'ലെ ഗാനമെത്തി
ഷംന കാസിമിന്റെ ​ഗംഭീര നൃത്തച്ചുവട്; 5 മില്യണിലേറെ കാഴ്ചക്കാരുമായി 'ജയിലർ 2' ലെ 'അല്ല ബോലലോ'