'നീളുമീ പാതയില്‍'; സിദ്ദിഖ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'മധുരമീ ജീവിത'ത്തിലെ ഗാനമെത്തി

Published : Aug 21, 2026, 08:35 PM IST
Neelumee Paathayil Lyrical Song Madhurame Jeevitham Siddique

Synopsis

മാത്യു സ്കറിയ സംവിധാനം ചെയ്ത 'മധുരമീ ജീവിതം' എന്ന ചിത്രത്തിലെ 'നീളുമീ പാതയില്‍' എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി

സിദ്ദിഖ്, വിനയ പ്രസാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാത്യു സ്കറിയ സംവിധാനം ചെയ്ത മധുരമീ ജീവിതം എന്ന ചിത്രത്തിലെ ഗാനമെത്തി. നീളുമീ പാതയില്‍ എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തെത്തിയത്. സുമീഷ് ഗംഗാസുന്ദറിന്‍റെ വരികള്‍ക്ക് അനന്തരാമന്‍ അനില്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. വിഷ്ണു സുനില്‍ ആണ് ആലാപനം. ചിത്രത്തിന്റെ രചനയും നിർമ്മാണവും നിർവഹിക്കുന്നത് ശ്രീലാൽ പ്രകാശൻ ആണ്. സഹനിർമ്മാതാക്കൾ ഡോ. ശ്രീകുമാർ ജെയും ശ്രീശൻ പ്രകാശനും ആണ്. സിദ്ദിഖിന്റെ കരിയറിലെ 351-മത് ചിത്രം കൂടിയാണിത്. ഈ മാസം 14 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്.

ഗുഡ് ഡേ മൂവീസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. സിദ്ദിഖ് റിട്ടയേർഡ് ബാങ്ക് മാനേജർ ചന്തു മേനോൻ എന്ന പ്രധാന കഥാപാത്രമായി എത്തുമ്പോൾ വിനയ പ്രസാദ് മാധവി എന്ന അധ്യാപിക ആവുന്നു. കൂടാതെ ജോണി ആന്റണി, റോയ് സെബാസ്റ്റ്യൻ, പൂജിത മേനോൻ, ദിനേഷ് പണിക്കർ, അൻസൽ പള്ളുരുത്തി, മറീന മൈക്കിൾ, ഗായത്രി സുരേഷ്, ദിൽഷ പ്രസന്നൻ, ഡേവിഡ്, വിവേക്ശ്രീ, ജനിക എസ് ലാൽ, ദുർഗ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ജീവിതത്തിന്റെ സായംസന്ധ്യയിലെ ഒറ്റപ്പെടലും ആത്മബന്ധങ്ങളും ചർച്ച ചെയ്യുന്ന ഒരു ഫാമിലി റൊമാന്റിക് ഡ്രാമയായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കുന്ന മെലഡി ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. കുടുംബ ബന്ധങ്ങളുടെയും ജീവിതാനുഭവങ്ങളുടെയും ആർദ്രമായ വികാരങ്ങൾ മനോഹരമായ ഗാനത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്.

സംവിധാനം: മാത്യു സ്കറിയ. രചന & നിർമ്മാണം: ശ്രീലാൽ പ്രകാശൻ. സഹനിർമ്മാതാക്കൾ: ഡോ. ശ്രീകുമാർ ജെ, ശ്രീശൻ പ്രകാശൻ. പ്രൊഡക്ഷൻ കൺട്രോളർ ആന്റണി ഏലൂർ. സംഗീതം: അനന്തരാമൻ അനിൽ. ഗായകൻ: സൂര്യ ശ്യാം ഗോപാൽ. ഗാനരചന: പ്രശാന്തി ചൊവ്വര. എഡിറ്റിംഗ്: കപിൽ കൃഷ്ണ. ഛായാഗ്രഹണം: കൃഷ്ണ.പി എസ്. കലാസംവിധാനം: ശ്രീകുമാർ എം മേനോൻ. കോസ്റ്റ്യൂം: നയന ശ്രീകാന്ത്. മേക്കപ്പ്: പട്ടണം ഷാ. സൗണ്ട് ഡിസൈൻ: സാബു. കളറിസ്റ്റ് : സുരേഷ് എസ് ആർ. ശബ്‌ദമിശ്രണം: സന്ദീപ് ശ്രീധരൻ.സ്റ്റിൽസ് രതീഷ് കർമ. സ്റ്റുഡിയോ & വിതരണം കെ ജി എഫ് ഫുൾ സ്ക്രീൻ സിനിമാസ്. പി ആർ ഒ എം കെ ഷെജിൻ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

PREV
Read more Articles on
click me!

Recommended Stories

വരികളിലും സം​ഗീതത്തിലും പ്രണയവും ഓര്‍മ്മകളും; ആസ്വാദകപ്രീതി നേടി സംഗീത ആല്‍ബം 'ഇന്നും'
സൂരിയുടെ നായികയായി മഹിമ നമ്പ്യാർ; ശ്രദ്ധനേടി 'മണ്ടാടി'യിലെ റൊമാന്റിക് ​ഗാനം