'അതെ.. ഞങ്ങൾ പ്രണയത്തിലാണ്'; വെളിപ്പെടുത്തലുമായി ഗായകരായ നേഹയും രോഹൻപ്രീതും

Web Desk   | Asianet News
Published : Oct 13, 2020, 09:25 AM IST
'അതെ.. ഞങ്ങൾ പ്രണയത്തിലാണ്'; വെളിപ്പെടുത്തലുമായി ഗായകരായ നേഹയും രോഹൻപ്രീതും

Synopsis

ഒരു സ്വകാര്യ ചാനലിലെ സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട ഗായകനാണ് രോഹൻപ്രീത് സിങ്. നേഹ കക്കറിന്റെ സംഗീത ജീവിതത്തിന്റെ തുടക്കവും റിയാലിറ്റി ഷോയിലൂടെയായിരുന്നു.   

ഗായകരായ രോഹൻപ്രീത് സിങ്ങും നേഹ കക്കറും തമ്മിലുള്ള പ്രണയമാണ് ഇപ്പോൾ ബോളിവുഡിലെ ചർച്ച. പ്രണയത്തെ കുറിച്ച് നേഹ ഔദ്യോഗികമായി അറിയിച്ചതോടെ ആരാധകർ വിവാ​ഹവിശേഷങ്ങൾ തിരക്കിത്തുടങ്ങിയിട്ടുണ്ട്. ഇതിനുപിന്നാലെ നേഹയുമായുള്ള പ്രണയം രോഹിത്തും ‌തുറന്നുപറഞ്ഞു. 

കഴിഞ്ഞ ദിവസമാണ് നേഹ പ്രണയത്തെക്കുറിച്ച് ഔദ്യോഗികമായി ആരാധകരെ അറിയിച്ചത്. ഒക്ടോബർ 24ന് നേഹയുടെയും രോഹന്റെയും വിവാഹം നടക്കുമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. 

ഇരുവരുടെയും കുടുംബാംഗങ്ങളും ഒരുമിച്ചുള്ള ചിത്രം അടുത്തിടെ  നേഹയും രോഹനും പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ തമ്മിൽ വിവാഹിതരാകാൻ പോകുന്നുവെന്ന തരത്തിലുള്ള പ്രചാരണം വ്യാപകമായത്. വിവാഹം സംബന്ധിച്ച ഇത്തരം അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് താരങ്ങളുടെ ഈ വെളിപ്പെടുത്തൽ.

ഒരു സ്വകാര്യ ചാനലിലെ സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട ഗായകനാണ് രോഹൻപ്രീത് സിങ്. നേഹ കക്കറിന്റെ സംഗീത ജീവിതത്തിന്റെ തുടക്കവും റിയാലിറ്റി ഷോയിലൂടെയായിരുന്നു.

PREV
click me!

Recommended Stories

ദിലീപ് - മോഹൻലാൽ ടീമിൻ്റെ 'ഭ.ഭ. ബ'; ചിത്രത്തിലെ ആദ്യഗാനം പുറത്ത്, റിലീസ് ഡിസംബർ 18 ന്
ഗോപി സുന്ദറിന്‍റെ സംഗീതം; 'ഖജുരാഹോ ഡ്രീംസി'ലെ ഗാനമെത്തി